ramzan receipesചേരുവകള്‍
മൈദ-മൂന്ന് ടേബില്‍ സ്പൂണ്‍
പാല്‍ - ഒരു കപ്പ്
മുട്ട -മൂന്ന്
പഞ്ചസാര -മൂന്ന് ടേബിള്‍ സ്പൂണ്‍
ഏലയ്കാപ്പൊടി -1/4 ടേബിള്‍ സ്പൂണ്‍
നെയ്യ്-ഒരു ടീസ്പൂണ്‍, ഉപ്പ്-പാകത്തിന്‌

 

തയ്യാറാക്കുന്ന വിധം
മൈദ ഒരുകപ്പ് പാലില്‍ കട്ടയില്ലാതെ  കലക്കുക. അതിലേക്ക് ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വെയ്ക്കുക. മൂന്ന് മുട്ട പഞ്ചസാരയും ഏലയ്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. ഒരു അപ്പച്ചെമ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക. ഒരുപാത്രത്തില്‍ നെയ് തടവി അത് അപ്പച്ചെമ്പിലേക്ക് ഇറക്കി വെയ്ക്കുക. അതിലേക്ക് ഒരുസ്പൂണ്‍ മൈദാമാവ് നേര്‍മ്മയായി കലക്കിയത് ഒഴിച്ച് നിരത്തുക. മൂടിവെച്ച് അല്‍പ സമയം വേവിക്കുക.

ഉറച്ചു കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ ഒരു ലെയര്‍ മുട്ടക്കൂട്ട് നിരത്തുക. വീണ്ടും മൂടിവെച്ച് വേവിക്കുക. ഉറച്ചുകഴിഞ്ഞാല്‍ ഒരുസ്പൂണ്‍ നെയ് നിരത്തുക. അതിനുശേഷം മുകളില്‍ വീണ്ടും മൈദക്കൂട്ട് ഒഴിക്കുക ഉറച്ചതിനുശേഷം മുട്ടക്കൂട്ട് പിന്നെ നെയ് അങ്ങിനെ കൂട്ട് തീരുന്നതുവരെ ഇത് തുടരുക. അവസാനത്തെ മൈദ ലെയര്‍ ഒരുനുള്ള് ഫുഡ്കളര്‍ ചേര്‍ത്ത് നിരപ്പായി ഒഴിക്കുക. മൂടിവെച്ച് പത്ത് മിനിട്ട്കൂടി ആവിയില്‍ വേവിക്കുക. ഉറക്കുന്നതിന് മുന്‍പ് നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പ് മുകളില്‍ പതിച്ച് വെക്കുക.