ആവശ്യമായ സാധനങ്ങള്‍
ബസ്മതി അരി-രണ്ട് കപ്പ്
ഉപ്പ്-പാകത്തിന്
നാരങ്ങാനീര്-ഒന്നര ടേബിള്‍ സ്പൂണ്‍
എണ്ണ-ആവശ്യത്തിന്
ഉഴുന്ന് പരിപ്പ്-രണ്ട് ടേബിള്‍സ്പൂണ്‍
കടുക്-ഒരു ടേബിള്‍ സ്പൂണ്‍
കപ്പലണ്ടി-അഞ്ച് എണ്ണം
വറ്റല്‍മുളക്-നാല്
കറിവേപ്പില-രണ്ട് കൊളുന്ത്, കായപ്പൊടി-കാല്‍ ടേബിള്‍ സ്പൂണ്‍

കളര്‍-കാല്‍ ടീസ്പൂണ്‍(ആവശ്യമുള്ളവര്‍ മാത്രം ഉപയോഗിക്കുക)

തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് കപ്പ് ബസ്മതി അരി പാകത്തിന് ഉപ്പു ചേര്‍ത്ത് വേവിച്ചു വെയ്ക്കുക. ഒന്നര ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും തയ്യാറാക്കിവെക്കുക (പുളി കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് നാരങ്ങാ നീര് അല്‍പം അധികം ചേര്‍ക്കാം).
ഇനി ഒരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍  കപ്പലണ്ടി വറുത്തു കോരി മാറ്റി വയ്ക്കുക.


അതേ എണ്ണയില്‍ തന്നെ കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ താളിച്ച് അതിലേക്കു ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്തു ചൂടാക്കണം. ശേഷം  വേവിച്ച റൈസ്, കപ്പലണ്ടി വറുത്തത് എന്നിവ കൂടി ഇട്ടു ഇളക്കി യോജിപ്പിക്കണം. ഏറ്റവും ഒടുവില്‍ നാരങ്ങാ നീര് കൂടി ചേര്‍ത്തു ഇളക്കുക. ആല്‍പ്പം മഞ്ഞക്കളറും ചേര്‍ക്കാം,  ലെമണ്‍ റൈസ് തയ്യാര്‍.

തീ അണച്ച്‌ അഞ്ചു മിനിട്ട് അടച്ചു വെച്ചതിനു ശേഷം കഴിയ്ക്കാം. പൊട്ടറ്റോ ഫ്രൈ, അച്ചാര്‍, പപ്പടം ഇവ സൈഡ് ഡിഷ് ആയി ഉപയോഗിയ്ക്കാം. ഇഞ്ചി , മല്ലിയില, കടലപ്പരിപ്പ് എന്നിവയും ഇതില്‍ ചേര്‍ക്കാം. നാരങ്ങാ നീര് കൂടിയാല്‍ ചോറിനു പുളി രുചി കൂടും.