ബീത്തിച്ചുട്ട പത്തിരി
ആവശ്യമുള്ള സാധനങ്ങള്‍
കയമ അരി- അരക്കിലോ
തേങ്ങാപ്പാല്‍- മുക്കാല്‍ മുറി തേങ്ങയുടേത്
തയ്യാറാക്കുന്ന വിധം
കുതിര്‍ത്തുവെച്ച അരി, തേങ്ങാപ്പാലില്‍ അരച്ചെടുക്കുക. ഒരു തവി വറ്റും ചേര്‍ക്കണം. തരിയില്ലാതെ നന്നായി അരച്ചെടുത്ത് അതില്‍ അല്പം ഏലക്കായപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ക്കുക .അതിനുശേഷം ഇത് കുക്കറിലോ ആവികയറ്റിയോ വേവിച്ചെടുക്കാം.
കുക്കറിലെ പാത്രത്തില്‍ എണ്ണ തടവിയ ശേഷം ഒരു തവി മാവ് ഒഴിക്കുക. അല്പം വേവായ ശേഷം അതിനുമുകളില്‍ വീണ്ടും എണ്ണ തടവി അടുത്ത അടുക്ക് മാവ് ഒഴിക്കുക. അങ്ങനെ പലയടുക്കുകളിലായി തയ്യാറാക്കി വേവിച്ചെടുത്ത ശേഷം പുറത്തെടുക്കാം. ഇത് ഒന്നിച്ച് മുറിച്ചെടുത്ത് കറിയും കൂട്ടി ഉപയോഗിക്കാം. അടുക്കുപത്തിരിയെന്നും ഇതിന് പേരുണ്ട്.