ത്യാഗത്തിന്റേയും പുണ്യത്തിന്റേയും വിശുദ്ധ റംസാനില്‍ റോഡരികില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്ന യു.എ.ഇ യുവജനക്ഷേമ വകുപ്പ് സഹമന്ത്രി ഷമ്മ ബിന്റ് സുഹൈല്‍ ഫാരിസിന്റെ ചിത്രം വൈറലായി. 22 വയസ്സുള്ള മന്ത്രി ടാക്‌സി ഡ്രൈവര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

യു.എ.ഇ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് ഷമ്മ. അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എക്‌ണോമിക്‌സില്‍ ബിരുദം നേടിയ ഷമ്മ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.