മലപ്പുറം: മാതൃഭൂമി പുറത്തിറക്കിയ റംസാന്‍പതിപ്പ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന് നല്‍കി പ്രകാശനംചെയ്തു.

പാണക്കാട്ടുനടന്ന ചടങ്ങില്‍ മാതൃഭൂമി മാര്‍ക്കറ്റിങ് മാനേജര്‍ (സര്‍ക്കുലേഷന്‍) വിപിന്‍ദാസ്, മലപ്പുറം യൂണിറ്റ് സ്‌പെഷ്യല്‍ കറസ്‌പോണ്‍ഡന്റ് ഇ. സലാഹുദ്ദീന്‍, റീജണല്‍മാനേജര്‍ വി.എസ്. ജയകൃഷ്ണന്‍, ഡെപ്യൂട്ടി മാനേജര്‍ (സര്‍ക്കുലേഷന്‍) എസ്. മനോജ്, നജീബ് കാന്തപുരം, സി.എച്ച്. മഹമൂദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍, എം.പി. അബ്ദുസ്സമദ് സമദാനി, പി.എന്‍. അബ്ദുല്ലത്തീഫ് മദനി, ഡോ. സാബിര്‍ നവാസ് എന്നിവര്‍ നോമ്പിന്റെ വിവിധതലങ്ങളെക്കുറിച്ചെഴുതിയ ലേഖനങ്ങള്‍ റംസാന്‍പതിപ്പിലുണ്ട്.

മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.എം.ഐ. മേത്തര്‍, നടന്‍ സിദ്ദിഖ്, സംവിധായകന്‍ സിദ്ദിഖ് എന്നിവര്‍ നോമ്പോര്‍മകള്‍ പങ്കുവെക്കുന്നു. തലശ്ശേരി, കൊച്ചി എന്നിവിടങ്ങളിലെ നോമ്പുകാല വിശേഷങ്ങളെക്കുറിച്ച് പ്രത്യേക ഫീച്ചറുമുണ്ട്. നോമ്പുകാലത്തെ വിഭവങ്ങളും മാതൃഭൂമി റംസാന്‍പതിപ്പ് പരിചയപ്പെടുത്തുന്നു.