കല്യാശ്ശേരി: മദര്‍ തെരേസയുടെ കൊല്‍ക്കത്തയിലെ മഠം സന്ദര്‍ശിച്ചപ്പോള്‍ മനസ്സിന് വല്ലാത്ത ശക്തി ലഭിക്കുക മാത്രമല്ല ജീവിതത്തിന് ഒരു പോസിറ്റീവ് എനര്‍ജി കൂടി ലഭിച്ചതായി മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ പറഞ്ഞു.
 
നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 1998-ലാണ് ടീച്ചര്‍ക്കൊപ്പം കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ മഠത്തിലെത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മദര്‍ സുപ്പീരിയറെയും മദറിന്റെ വിശുദ്ധകല്ലറയും കാണാനുള്ള ഭാഗ്യവും ഉണ്ടായതായി ശാരദ ടീച്ചര്‍ പറഞ്ഞു.
 
അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ക്ക് വലിയ വരവേല്പാണ് ലഭിച്ചത്. മലയാളികളായ ഒട്ടേറെ സിസ്റ്റര്‍മാരും മഠത്തിലുണ്ടായിരുന്നു. അവരുമായി കുശലാന്വേഷണം നടത്താനും നായനാര്‍ സമയം കണ്ടെത്തിയിരുന്നു.