ഭുവനേശ്വര്‍: വത്തിക്കാനില്‍ വിശുദ്ധനാമകരണച്ചടങ്ങ് നടന്നതിനുപിന്നാലെ മദര്‍ തെരേസയുടെ പേരില്‍ ഒഡിഷയിലെ റോഡും നാടിനുവേണ്ടി സമര്‍പ്പിച്ചു. തലസ്ഥാനമായ ഭുവനേശ്വറിന് സമീപമുള്ള സത്യനഗര്‍ മേല്പാലറോഡാണ് മദറിന്റെ പേരില്‍ അറിയപ്പെടുക.
 
സത്യനഗറിനെയും കട്ട്ക്പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണിത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഉദ്ഘാടനം ചെയ്തു. മദറിനോടുള്ള ആദരസൂചകമായാണ് പാതയ്ക് പേരുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുരി ബീച്ചില്‍ പ്രശസ്ത മണല്‍ശില്പി സുദര്‍ശന്‍ പട്‌നായിക്ക് മദര്‍ തെരേസയുടെ മണല്‍ശില്പവും ഒരുക്കി. നാലുടണ്‍ മണലുപയോഗിച്ചായിരുന്നു ശില്പനിര്‍മാണം.