മുംബൈ: മദര്‍ തെരേസെയെ വിശുദ്ധയായി പ്രഖ്യാപിച്ചദിവസം തപാല്‍വകുപ്പ് ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കി.
 
മുംബൈയില്‍നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയവകുപ്പ് സഹമന്ത്രി മനോജ് സിന്‍ഹയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. മിഷണറീസ് ഓഫ് ചാരിറ്റിയെ പ്രതിനിധാനംചെയ്ത് സിസ്റ്റര്‍ റുബല്ലയും ബിഷപ്പ് ആന്‍ജെലോ ഗ്രേഷ്യസും ചടങ്ങില്‍ സംബന്ധിച്ചു.