attuഎല്ലാ വർഷവും പൊങ്കാലപ്പെരുമയിൽ നിരവധി സിനിമാതാരങ്ങൾ അണിചേരും. അവരിൽ പ്രമുഖയായിരുന്നു നടി കല്പന. കഴിഞ്ഞ കൊല്ലവും കല്പനയുടെ സാന്നിധ്യം പൊങ്കാലയിലുണ്ടായിരുന്നു. ഉള്ളിൽ ഭക്തിയും മുഖത്ത് മായാത്ത ചിരിയുമായി കല്പന പൊങ്കാല മുറ്റത്ത് ഓടിനടന്നത് ഇന്നും മറക്കാൻ കഴിയില്ല. ലോകത്തിന്റെ എവിടെയായിരുന്നാലും മുടങ്ങാതെ ആറ്റുകാൽ എത്തിയിരുന്ന കലാകാരിയായിരുന്നു അവർ. സിനിമാരംഗത്തെ നിരവധിപേർ പൊങ്കാലയർപ്പിക്കാനെത്തും.  മേനക സുരേഷ്, ആനി, ചിപ്പി, രാജലക്ഷ്മി, പ്രിയങ്ക, മങ്ക മഹേഷ്, സീമ ജി.നായർ തുടങ്ങി സിനിമ സീരിയൽ രംഗത്തെ നിരവധിപേരാണ് അമ്മയുടെ കാരുണ്യം തേടി ആറ്റുകാലിൽ എത്താറുള്ളത്.