attuആറ്റുകാൽ പൊങ്കാലയെക്കുറിച്ച് ഗവേഷണഗ്രന്ഥം സമർപ്പിച്ച് ഡയൻ ഇ ജാനറ്റ്. സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ സ്റ്റഡീസ് ഡയറക്ടറാണ് ഡയൻ. ‘ആറ്റുകാൽ ദേവി ടെമ്പിൾ’ എന്ന ഗ്രന്ഥമാണ് ഡയൻ ആറ്റുകാലമ്മയ്ക്ക് സമർപ്പിക്കുന്നത്. 
1997 മുതൽ ആറ്റുകാലമ്മയ്ക്ക് ഡയൻ പൊങ്കാല അർപ്പിക്കുന്നു. ഇടയ്ക്ക് ഒരു വർഷം മുടങ്ങിയിരുന്നു. ഗവ. വിമൻസ് കോളേജിലെ റിട്ട. പ്രൊഫ. ശ്രീകണ്‌ഠേശ്വരം കൈലാസ് നഗറിൽ ഡോ. ഹേമയുമായുള്ള പരിചയമാണ് ഡയനെ പൊങ്കാലപ്പെരുമയിലെത്തിച്ചത്. ആറ്റുകാലമ്മയോടുള്ള ഭക്തി വിജ്ഞാനത്തിന് വഴിവെച്ചു. 
ആറ്റുകാൽ ക്ഷേത്രം, പൊങ്കാല എന്നിവയെക്കുറിച്ച് ഡയൻ നടത്തിയ ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ സ്റ്റഡീസിലാണ് ഡയൻ ഗവേഷണം പൂർത്തിയാക്കിയത്. ഡോ. ഹേമയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. 18 വർഷം പൊങ്കാലയർപ്പിച്ചതിന്റെ ആത്മനിർവൃതിയിലാണ് അവർ. ഡോ. ഹേമയുടെ ശ്രീകണ്‌ഠേശ്വരത്തെ വസതിയിലായിരുന്നു അവർ പൊങ്കാലയിട്ടിരുന്നത്. ഇക്കുറിയും കാലിഫോർണിയയിൽ നിന്ന് പൊങ്കാലയ്ക്കായി ഡയൻ ജാനറ്റ് എത്തിയി
ട്ടുണ്ട്. 
ഡോ. ഹേമയും കുടുംബവും തിരുവനന്തപുരത്തില്ലാത്തതിനാൽ കിഴക്കേകോട്ട ലൂസിയ ഹോട്ടലിന് മുന്നിലാണ് അവർ ചൊവ്വാഴ്ച പൊങ്കാലയിടുന്നത്. ഡോ. ഡയൻ ഇ ജാനറ്റിന്റെ പുസ്തകം തിങ്കളാഴ്ച രാവിലെ 8.15ന് നിയമസഭ ചേമ്പറിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രകാശനം ചെയ്യും.