attu

മാനത്തിന്നൂർന്നു പതിച്ച
മണിത്താരമാണമ്മാ!
ഭൂമിക്കു ഭൂതികളേകും
ഭൂ; ഭൂതിയാണമ്മാ!
എന്നാറ്റുകാലമ്മാ!-ശ്രീയാറ്റുകാലമ്മാ-
മനസ്സിന്റെ തീഷ്ണതമാറ്റും
കുംഭത്തിൻ കുളിരമ്മാ!
ശ്രീയാദികേശവ സഹജാ-
ശാലിനിയാണമ്മാ!
എന്നാറ്റുകാലമ്മാ-ശ്രീയാറ്റുകാലമ്മാ-
ഭൂലോക നാരീമണികൾ
വർഷത്തിൽ നൊയമ്പുനോറ്റു
പൊങ്കാലപ്പുണ്യമൊരുക്കാൻ
അമ്മതൻ സന്നിധിപൂകും
എന്നാറ്റുകാലമ്മാ-ശ്രീയാറ്റുകാലമ്മാ-
കോടാനുകോടി മനസ്സിൽ
തങ്ങും ഭാസുരിയമ്മാ!
ആശ്രിതർക്കാശ്വാസത്തിൻ
അമൃതേന്ദുവാണമ്മാ!
എന്നാറ്റുകാലമ്മാ-ശ്രീയാറ്റുകാലമ്മാ!