attuപൊങ്കാലയ്ക്ക് ശേഷം മടക്കയാത്ര സുഗമമാക്കുന്നതിനായി ഉച്ച മുതൽ പ്രത്യേക തീവണ്ടികൾ കൊല്ലം നാഗർകോവിൽ ഭാഗത്തേയ്ക്ക് പുറപ്പെടും. ഒന്ന്, നാല്, അഞ്ച് പ്ലാറ്റ്‌ഫോമുകളിൽ നിന്നുമാത്രം കൊല്ലം ഭാഗത്തേയ്ക്കുള്ള തീവണ്ടികൾ പുറപ്പെടും. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകൾ നാഗർകോവിൽ ഭാഗത്തേയ്ക്കുള്ള തീവണ്ടികൾക്ക് മാത്രമായിരിക്കും ഉപയോഗിക്കുക. 
സെൻട്രൽ റെയിൽവേ സ്റ്റേഷനെ എട്ട് ഭാഗങ്ങളായി തിരിച്ചാണ് പോലീസുകാരെ നിയോഗിച്ചിട്ടുള്ളത്. ഓരോ ഭാഗത്തിന്റെയും മേൽനോട്ടത്തിനായി ഓരോ സർക്കിൾ ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. റെയിൽവേ സംരക്ഷണസേനയുടെ പ്രത്യേക വിഭാഗത്തെയും എത്തിച്ചു. പുറമെ ബോംബ് സ്ക്വാഡും രംഗത്തുണ്ടാകും. കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ ഏർപ്പെടുത്തി. മടക്കയാത്രാ ടിക്കറ്റും ഒരുമിച്ച് ലഭിക്കും.