aatu

പത്തുദിവസത്തെ വ്രതം നോറ്റാണ് ഭക്തർ പൊങ്കാലയ്ക്കായി എത്തുന്നത്. അനന്തപുരിയിലെത്തുന്ന ഭക്തർക്കായി ഓരോ വീടിന്റെയും വാതിലുകൾ തുറക്കും. എല്ലാ ഭക്തരെയും സ്വീകരിക്കാൻ പ്രദേശവാസികൾക്ക് നിറഞ്ഞ മനസ്സാണ്. ഭക്തിയും സഹാനുഭൂതിയും സ്നേഹവും കൈകോർക്കുന്ന ഇത്തരം അവസരങ്ങൾ അപൂർവമായിരിക്കാം. ആറ്റുകാൽ പൊങ്കാലയെന്ന മഹാഉത്സവത്തിന്റെ പ്രാധാന്യവും ഈ കാര്യങ്ങൾതന്നെയാണ്. 
ഭക്തിയെന്ന വികാരം മാത്രം മനസ്സിൽ നിറച്ച് അർപ്പിക്കുന്ന പൊങ്കാലയ്ക്ക് വ്രതവും പ്രധാനമാണ്. മത്സ്യമാംസാദികളും ലഹരിവസ്തുക്കളും ഉപേക്ഷിച്ച് തീവ്രമായ വ്രതശുദ്ധിയോടെയാണ് അഭീഷ്ടവരദായിനിയായ ദേവിക്കുമുമ്പിൽ ഭക്തർ എത്തുന്നത്. 
കുംഭമാസത്തിലെ കാർത്തികനാൾ മുതലാണ് പൊങ്കാലവ്രതം ആരംഭിക്കുന്നത്. പൊങ്കാല നിവേദിച്ച് അമ്മയുടെ അനുഗ്രഹം നേടി വീടുകളിലെത്തുന്നതുവരെ മനസ്സിലും ശരീരത്തിലും വ്രതശുദ്ധി കാത്തുസൂക്ഷിക്കുന്നു. 
പൂരം നാളിൽ രാവിലെ അമ്മയെ ധ്യാനിച്ച് അടുപ്പുകൂട്ടി പൊങ്കാലയൊരുക്കി നിവേദ്യം സ്വീകരിച്ച്‌ മടങ്ങുന്നത്‌ അടുത്ത വർഷവും എത്താൻ കഴിയണേ എന്ന പ്രാർത്ഥനയോടെയാണ്. 
ദൂെരദേശത്തുനിന്ന്‌ പൊങ്കാലയ്ക്കായി എത്തുന്നവർ പൊങ്കാലദിവസവും തലേന്നുമാണ് ദേവിയെ വണങ്ങുന്നത്. എന്നാൽ, നാട്ടുകാർ ഉത്സവത്തിന്റെ എല്ലാ ദിവസവും വ്രതശുദ്ധിയോടെ ദേവിയെ വണങ്ങാനെത്തും. 
അന്യദേശത്തുനിന്ന്‌ പൊങ്കാലയർപ്പിക്കാനെത്തുന്ന ഭക്തർക്ക് ആതിഥ്യമരുളുന്ന ചുമതല കൃത്യമായി നിർവഹിക്കാൻ അനന്തപുരി തയ്യാറായിക്കഴിഞ്ഞു. അപരിചിതർക്കുപോലും കയറിക്കിടക്കാൻ സ്ഥലവും ഭക്ഷണവും നൽകി ആതിഥ്യമര്യാദയെന്ന ഗുണം ഓരോരുത്തരും പ്രകടമാക്കുന്നു. പൊങ്കാലയ്ക്ക് ദിവസങ്ങൾക്കുമുന്നേ എത്തി പൊങ്കാല ഇടുന്നതിനുള്ള സ്ഥലങ്ങൾ മിക്കവരും നോക്കിെവക്കും. പല വീടുകളിലും വർഷങ്ങളായി പൊങ്കാലയ്ക്കായി എത്തുന്നവരുണ്ട്. വർഷങ്ങളായി പൊങ്കാല അർപ്പിക്കുന്നതിനായി എത്തി കുടുംബസുഹൃത്തുക്കളായവരുമുണ്ട്. കൂടാതെ, നഗരത്തിലെ വിവിധ സംഘടനകളും തൊഴിലാളി യൂണിയനുകളും പൊങ്കാലയ്ക്കായി എത്തുന്നവർക്ക് കഴിയുന്നത്ര സൗകര്യങ്ങൾ ഒരുക്കാ
റുണ്ട്.