സുനാമി നിരീക്ഷണത്തിന് കേരളത്തിന്റെ തീരക്കടലില്‍ സ്ഥാപിച്ച 'ബോയ്' പോലും മോഷണം പോകുന്നു. വിഴിഞ്ഞത്ത് കടലില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് ഒരു ബോയ് മോഷണം പോയിരുന്നു. ഇതിനുപിന്നാലെ രണ്ടുമാസം മുമ്പ് കോഴിക്കോട്ടും മോഷണം നടന്നു.

കടലില്‍ മീന്‍പിടിക്കുന്ന ചില മത്സ്യത്തൊഴിലാളികളായിരുന്നു ഇതിനുപിന്നില്‍. ബേപ്പൂര്‍ ഭാഗത്തുനിന്ന് മോഷണംപോയ ബോയ് കോസ്റ്റ്ഗാര്‍ഡാണ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

കേരളത്തില്‍ മാത്രമല്ല മോഷണം. ഇന്തോനേഷ്യയിലും ബോയ് കാണാതായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.