എ.ഡി. 1300ലും 1450ലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഉണ്ടായതായി രേഖകളുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, ബര്‍മ ഭൂഫലകങ്ങള്‍ ചേരുന്ന സ്ഥലമാണ് സുമാത്ര. ഇത് ഭൂകമ്പമേഖലയാണ്. നീങ്ങിക്കൊണ്ടിരിക്കുന്ന ബര്‍മ ഭൂഫലകത്തിലാണ് അന്തമാന്‍ നിക്കോബാര്‍ ദ്വീപും സുമാത്രയും. ഇവിടെ ഇനിയും ഭൂകമ്പങ്ങള്‍ പ്രതീക്ഷിക്കാം. റിക്ടര്‍ സെ്കയിലില്‍ 7.2ന് മുകളില്‍ തീവ്രതയുള്ള ഭൂസമുദ്ര ഭൂകമ്പത്തില്‍ സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നായിരുന്നു ശാസ്ത്രത്തിന്റെ ആദ്യകാല നിഗമനങ്ങള്‍. എന്നാല്‍ ഇതില്‍ വേണ്ടത്ര ഗവേഷണങ്ങള്‍ ഉണ്ടായില്ല. മാത്രമല്ല സുനാമി നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.
ശാന്തസമുദ്രത്തിന്റെ ചുറ്റമുള്ള പ്രദേശങ്ങള്‍ ഭൂകമ്പമേഖലയാണ്. ഇവിടങ്ങളില്‍ ഭൂകമ്പവും സുനാമിയും സാധാരണമാണ്. ഭൂകമ്പങ്ങളും സുനാമിയെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവിടെ കെട്ടിടങ്ങള്‍ പണിയുന്നത്. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലൊരു മുന്‍കരുതല്‍ ഉണ്ടാകുന്നില്ല.
2004ലെ സുനാമി ദുരന്തത്തിനുശേഷം ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് സുനാമി നിരീക്ഷണ ശൃംഖല ഉണ്ടാക്കിയിട്ടുണ്ട്. യുനസ്കോയുടെ ഇന്റര്‍ ഗവണ്മെന്റല് കോഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണിത്. എല്ലാ രാജ്യങ്ങളിലേയും സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് (INcois) കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്ഥാപനം സമുദ്രത്തിന്റെ ടൈഡ് ഗേജുകളും ബോയും സ്ഥാപിച്ച് ഉപഗ്രഹസഹായത്താലാണ് നിരീക്ഷണം നടത്തുന്നത്. സമുദ്ര ഭൂകമ്പമുണ്ടായാല്‍ സ്ഥാപനം സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്.
ഭൂകമ്പ പ്രഭവകേന്ദ്രത്തില്‍ നിന്ന് സുനാമി ഉണ്ടായാല്‍ അത് സഞ്ചരിച്ച് കരയിലെത്തുന്നത് പല സമയത്താണ്. ഈ സമയത്തിനുള്ളില്‍ തീരദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കഴിയും. അത് ചെയ്യേണ്ടത് സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള ദുരന്തനിവാരണ സമിതികളാണ്.
സുമാത്രയില്‍ രാവിലെ 6.28ന് ഭൂകമ്പമുണ്ടായി മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ഇത് ഇന്ത്യന്‍ തീരത്തെ ആക്രമിച്ചത്. കേരളത്തില്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. ഭൂകമ്പം ഉണ്ടായി സുനാമി മുന്നറിയിപ്പ് കിട്ടുമ്പോള്‍ തന്നെ ജനങ്ങളെ സുരക്ഷിത സ്ഥാാനങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ ജീവഹാനിയും നാശനഷ്ടവും കുറയ്ക്കാന്‍ കഴിയും.
ഇനിയും സുനാമി വരുമോ?
എ.ഡി. 1300ലും 1450ലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഉണ്ടായതായി രേഖകളുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, ബര്‍മ ഭൂഫലകങ്ങള്‍ ചേരുന്ന സ്ഥലമാണ് സുമാത്ര. ഇത് ഭൂകമ്പമേഖലയാണ്. നീങ്ങിക്കൊണ്ടിരിക്കുന്ന ബര്‍മ ഭൂഫലകത്തിലാണ് അന്തമാന്‍ നിക്കോബാര്‍ ദ്വീപും സുമാത്രയും. ഇവിടെ ഇനിയും ഭൂകമ്പങ്ങള്‍ പ്രതീക്ഷിക്കാം. റിക്ടര്‍ സെ്കയിലില്‍ 7.2ന് മുകളില്‍ തീവ്രതയുള്ള ഭൂസമുദ്ര ഭൂകമ്പത്തില്‍ സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നായിരുന്നു ശാസ്ത്രത്തിന്റെ ആദ്യകാല നിഗമനങ്ങള്‍. എന്നാല്‍ ഇതില്‍ വേണ്ടത്ര ഗവേഷണങ്ങള്‍ ഉണ്ടായില്ല. മാത്രമല്ല സുനാമി നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.
ശാന്തസമുദ്രത്തിന്റെ ചുറ്റമുള്ള പ്രദേശങ്ങള്‍ ഭൂകമ്പമേഖലയാണ്. ഇവിടങ്ങളില്‍ ഭൂകമ്പവും സുനാമിയും സാധാരണമാണ്. ഭൂകമ്പങ്ങളും സുനാമിയെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇവിടെ കെട്ടിടങ്ങള്‍