ഹൃദ്രോഗബാധിതരായ പുകവലിക്കാര്‍ ശ്രദ്ധിക്കുക. പുകവലിയോട് വിട പറയാന്‍ നിങ്ങള്‍ക്കിനിയും സമയമുണ്ട്. ഹൃദയാഘാതത്തിനുശേഷം വലി നിര്‍ത്തുകയാണെങ്കില്‍പോലും നിങ്ങള്‍ക്ക് അതിന്‍േറതായ ഗുണം ലഭിക്കും.

മാതൃഭൂമിയും തുളസി ഡെവലപ്പേഴ്‌സും ലഹരിക്കെതിരെ സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹ്രസ്വചിത്രം

ഹൃദായാഘാതത്തിനുശേഷം പുകവലി തുടര്‍ന്നവരേക്കാള്‍ ആയുസ്സ് നീട്ടിക്കിട്ടുമെന്നതാണ് പ്രധാനം. ഒരു സംഘം ഇസ്രായേലി ഗവേഷകര്‍ ഹൃദയാഘാതം വന്ന് 13 വര്‍ഷം കവിഞ്ഞവരില്‍ നടത്തിയ പഠനമാണ് ഈ വസ്തുതയ്ക്കാധാരം. ഹൃദയാഘാതത്തിനുശേഷം പുകവലി ഉപേക്ഷിച്ചവര്‍ക്ക് അത് തുടരുന്നവരേക്കാള്‍ 37 ശതമാനം മരണസാധ്യത കുറവാണെന്നാണ് തെളിഞ്ഞത്.പുകവലിക്കാത്ത ഹദ്രോഗികളുടെ നിലയോട് സമാനമാണിത്.

രോഗത്തിനുശേഷവും പുകവലി തുടര്‍ന്നവരില്‍ ദിവസം അഞ്ചുസിഗരറ്റ് ഉപേക്ഷിച്ചവരില്‍ അപകടസാധ്യത 11 ശതമാനം കണ്ടുകുറഞ്ഞതായും തെളിഞ്ഞു. ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.