ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വോട്ടിങ് വിവാദത്തില്‍. തനിയ്‌ക്കൊപ്പം എത്തിയ ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയ ട്രംപിന്റെ നടപടിയാണ് വിവാദമാകുന്നത്.

ട്രംപ് മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയ നടപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും വലിയ പരിഹാസമാണുയരുന്നത്. ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമൊപ്പം ഈസ്റ്റ് മാന്‍ഹട്ടനിലെ പോളിങ് സ്‌റ്റേഷനിലാണ് ട്രംപ് വോട്ട് ചെയ്തത്.

അതേസമയം ഭാര്യ ലാറ യുസാന്‍ക വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കി ട്രംപിന്റെ മകന്‍ എറിക് ട്രംപും വിവാദത്തില്‍ അച്ഛന്റെ പാത പിന്തുടര്‍ന്നു. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിന്റെ ചിത്രം എറിക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും വിവാദമായിട്ടുണ്ട്.

ഡൊണാള്‍ഡിന് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിന്റെ ചിത്രമാണ് എറിക് ട്വീറ്റ് ചെയ്തത്. 'അച്ഛനായി വോട്ട് ചെയ്യാനായതില്‍ അഭിമാനിക്കുന്നു. യുഎസിനായി അദ്ദേഹം മഹത്തായ കാര്യങ്ങള്‍ ചെയ്യും' എന്ന കുറിപ്പോടെയായായിരുന്നു എറികിന്റെ ട്വീറ്റ്.

സംഭവം വിവാദമായതോടെ എറിക് ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ ട്വീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Eric Trump Tweet
എറിക് ട്രംപിന്റെ ട്വീറ്റ്.

ന്യൂയോര്‍ക്കിലെ നിയമമനുസരിച്ച് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്. കഴിഞ്ഞ ആഴ്ച അമേരിക്കന്‍ കോടതി സോഷ്യല്‍ മീഡിയ പോസ്റ്റുകളും നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വിധിച്ചിരുന്നു.

ട്രംപിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്വീറ്റുകളില്‍ ചിലത്‌