തിരുവനന്തപുരം: സമീപകാല കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ അവസരവാദമാണ് കെ.എം.മാണിയുടെ യു.ഡി.എഫില്‍നിന്നുള്ള പിന്‍വാങ്ങലെന്ന് കെ.സി.വേണുഗോപാല്‍ എം.പി. പറഞ്ഞു.

ഐക്യമുന്നണി ദുര്‍ബലപ്പെട്ടെന്നു കരുതി സ്വയംരക്ഷ തേടിയുള്ള ഈ തീരുമാനം തെറ്റാണെന്ന് അധികം വൈകാതെ കേരള കോണ്‍ഗ്രിസിനു ബോധ്യപ്പെടും. തങ്ങളുടെ രഹസ്യ അജന്‍ഡകളെ മുന്‍നിര്‍ത്തി ഇത്രയുംകാലം മാണി കോണ്‍ഗ്രസിനെയാണ് ചതിച്ചത് -അദ്ദേഹം പറഞ്ഞു.