കോട്ടയം: കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ്. വിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്താനുള്ള മാണിയുടെ ശ്രമവും വിജയിക്കില്ല. ഉഭയകക്ഷി ചര്‍ച്ചപോലും നടത്താതെ മാണി പോയത് തെറ്റാണ്.

ബാര്‍കോഴ അന്വേഷണവുമായി ബന്ധപ്പെട്ട് ചില തെറ്റുധാരണകളുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കരുതുന്നു. ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. ഇക്കാര്യങ്ങളൊന്നും മുന്നണിയില്‍ ഉന്നയിക്കാതെ ഇത്തരത്തില്‍ തീരുമാനമെടുത്തത് നിര്‍ഭാഗ്യകരമാണ്. ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ യു.ഡി.എഫിന്റെ പ്രശ്‌നമായിട്ടാണ് കോണ്‍ഗ്രസ് എന്നും കരുതിയിട്ടുള്ളത് -ഉമ്മന്‍ചാണ്ടി പറഞ്ഞു.