പറശ്ശിനിക്കടവ്: ഒരുവര്‍ഷമായി എം.വി.ആര്‍. ചികിത്സയില്‍ക്കഴിഞ്ഞ പറശ്ശിനിക്കടവ് ആയുര്‍വേദാസ്പത്രിയിലെ 101-ാം നമ്പര്‍ മുറിയില്‍ ഇനി ആ സാന്നിധ്യമില്ല.

പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് അവശനായിരുന്ന എം.വി.ആര്‍. നൂറ്റിയൊന്നാം മുറിയിലാണു വിശ്രമിച്ചിരുന്നത്. പകല്‍സമയത്തെ ചികിത്സയ്ക്കുശേഷം രാത്രി കണ്ണൂരിലെ വീട്ടിലേക്കു മടങ്ങും.

ആയുര്‍വേദാസ്പത്രിയിലെ മുറിയില്‍ ചികിത്സയില്‍ക്കഴിയുന്നതിനിടെയാണ് ശനിയാഴ്ച ശാരീരികാസ്വാസ്ഥ്യം കൂടിയത്.