മലപ്പുറം: എം.വി.രാഘവന്റെ നിര്യാണത്തില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചിച്ചു. യു.ഡി.എഫിന്റെ ശക്തനായ മുന്നണിപ്പോരാളിയായിരുന്നു എം.വി രാഘവനെന്ന് തങ്ങള്‍ പറഞ്ഞു.

പൊതുജീവിതത്തില്‍ ആദര്‍ശധീരതയും സംശുദ്ധിയും പ്രകടമാക്കിയ എം.വി.ആര്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ നിര്യാണം കേരളീയ സമൂഹത്തിന് കനത്ത നഷ്ടമാണെന്നും തങ്ങള്‍ പറഞ്ഞു.