കോഴിക്കോട്: ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗം ജനവരി ഏഴ്, എട്ട് തീയതികളിൽ ഡൽഹിയിൽ നടക്കും. കോഴിക്കോട്ട് നടന്ന ദേശീയ കൗൺസിൽ യോഗത്തിനുശേഷം പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് തീരുമാനം അറിയിച്ചത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന ദീനദയാൽ ഉപാധ്യായ ജന്മവാർഷിക പരിപാടികൾ, സർക്കാറും ബി.ജെ.പി.യും ഗരീബി കല്യാൺ പരിപാടികളുടെ ഭാഗമായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ പുരോഗതി, 
തുടങ്ങിയവ യോഗം വിലയിരുത്തും.