മ്യാന്മര് എന്നുകൂടി അറിയപ്പെടുന്ന ബര്‍മ അനേകവര്‍ഷങ്ങളായി സൈനികമേധാവിത്വത്തിന്റെ ക്രൂരതകളേറ്റുവാങ്ങുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന കടുത്ത മനുഷ്യാവകാശലംഘനവും അഴിമതിയും മയക്കുമരുന്നുകടത്തും അന്താരാഷ്ട്ര മനഃസാക്ഷി ക്കുനേരെ ചോദ്യചിഹ്നമുയര്‍ത്തുന്നു. ബുദ്ധഭിക്ഷുക്കളുടെയും പഗോഡകളുടെയും നാടായ ബര്‍മ ഇന്ന് ഏഷ്യയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ്.
1057: അനാവൃതരാജാവ് പഗാന് ആസ്ഥാനമാക്കി ആദ്യ ബര്മാരാജ്യം സ്ഥാപിക്കുന്നു.
1287: കുബ്ലാഖാന്റെ നേതൃത്വത്തില്‍ മംഗോളുകള്‍ രാജ്യം ആക്രമിച്ചു കീഴടക്കുന്നു.
1531: പോര്‍ച്ചുഗീസ് സഹായത്തോടെ തൗംഗു രാജവംശം ബര്‍മയെ പുനരേകീകരിക്കുന്നു.
1755: അലോങ്പയയുടെ നേതൃത്വത്തില്‍ കോന്ബൗങ് രാജവംശസ്ഥാപനം.
1824-26: ബര്‍മയും ബ്രിട്ടനും തമ്മിലുള്ള ആദ്യയുദ്ധം. തുടര്‍ന്നുണ്ടായ കരാറനുസരിച്ച് ചിറ്റഗോങ്ങിനും നെഗ്രയിസ് മുനമ്പിനുമിടയിലുള്ള പ്രദേശം ബ്രിട്ടീഷ് ഇന്ത്യക്ക് കൈമാറുന്നു.
1852: രണ്ടാം ബ്രിട്ടീഷ് - ബര്‍മ യുദ്ധം. റങ്കൂണ്‍ ഉള്‍പ്പെടെ, രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ ബ്രിട്ടന്റെ അധീനതയില്‍.
1885-56: വീണ്ടും ബ്രിട്ടന്റെ ആക്രമണം രാജ്യം പൂര്‍ണമായും ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യയാവുന്നു.
1937: ബര്‍മ - ഇന്ത്യ വിഭജനം. രാജ്യം ഇനി ബ്രിട്ടന് നേരിട്ടു ഭരിക്കുന്ന കോളനി.
1942: ബര്‍മ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയുടെ സഹായത്തോടെ ജപ്പാന് ബ്രിട്ടനില്‍നിന്നും രാജ്യം പിടിച്ചെടുക്കുന്നു. ഇതേ സേന പിന്നീട് ആന്റി ഫാസിസ്റ്റ് പീപ്പിള്‍സ് ഫ്രീഡം ലീഗ് (എ/ജ/ഘ) എന്ന പേരില്‍ ജപ്പാനെതിരെ ചെറുത്തുനില്പാരംഭിക്കുന്നു.
1945: ബ്രിട്ടന്റെ നേതൃത്വത്തില്‍ രാജ്യത്തിന് ജാപ്പനീസ് അധിനിവേശത്തില്‍ നിന്ന് മോചനം. ജപ്പാനെ തുരത്താന്‍ ഓങ് സാന്‍ (ഓങ് സാന്‍ സൂ ചിയുടെ പിതാവ്) നേതൃത്വം നല്കുന്ന എ/ജ/ഘ ന്റെ സഹായവും ബ്രിട്ടനു ലഭിക്കുന്നു.
1947: ഓങ് സാനും അദ്ദേഹത്തോടൊപ്പം താത്കാലിക സര്‍ക്കാരില്‍ അംഗങ്ങളായിരുന്ന ആറുപേരും വിമത സേനയുടെ ആക്രമണത്തില്‍ വധിക്കപ്പെടുന്നു. താത്കാലിക സര്‍ക്കാരിന്റെയും എ.എഫ്.പി.എഫ്.എല്‍ -ന്റെയും ചുമതല ഊനുവിന്.
1948: ബര്‍മ സ്വതന്ത്രയാവുന്നു.
പ്രധാനമന്ത്രിയായി എ/ജ/ഘ നേതാവ് ഊനു ചുമതലയേറ്റു.
1958-60: ഭരണകക്ഷി പിളര്‍ന്നതിനെത്തുടര്‍ന്ന് സൈനികത്തലവനായ ജനറല്‍ നെവിന് ഇടക്കാല സര്‍ക്കാരിന്റെ തലവനായി.
1960: പാര്‍ട്ടിയിലെ ഊനു വിഭാഗം തിരഞ്ഞെടുപ്പില്‍ വിജയം നേടി. ബുദ്ധമതം ഔദ്യോഗികമതമാക്കിയ ഊനുവിന്റെ നടപടിക്ക് സൈന്യ ത്തിന്റെ എതിര്‍പ്പ്.
1962: ബര്‍മയില്‍ സൈനിക വിപ്ലവം. പുതിയ രാജ്യത്തലവനായി ജനറല്‍ നെ വിന്. ഫെഡറല്‍ സമ്പ്രദായം എടുത്തുകളയുന്നു. സമ്പദ്വ്യ വസ്ഥയുടെ ദേശസാത്കരണം. രാജ്യം ഏകകക്ഷി ഭരണത്തിലേക്ക്. സോഷ്യലിസ്റ്റ് പ്രോഗ്രാം പാര്‍ട്ടി എന്ന പട്ടാളകക്ഷിക്കു മാത്രം അംഗീകാരം. പത്രങ്ങള്‍ക്ക് നിരോധം. എതിരാളികള്‍ അടിച്ചമര്‍ത്തപ്പെടുന്നു.
1974: രാജ്യത്ത് പുതിയ ഭരണഘടന.
അധികാരം സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിന്ന് നെ വിന്, മുന്‍കാല സൈനികര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു സമിതിക്ക് കൈമാറപ്പെടുന്നു. മുന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായ ഊ താന്റിന്റെ മൃതദേഹം ബര്‍മയിലേക്ക് കൊണ്ടുവരുന്നു.
1975: പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്ന് രൂപവത്കരിച്ച നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് സര്‍ക്കാറിനെതിരെ ഗറില്ലാ യുദ്ധത്തിലേക്ക്.
1981: നെവിന് പ്രസിഡന്റ് പദത്തില്നിന്നൊഴിയുന്നു. പകരം സൈന്യത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ജനറല്‍ സാന്‍ യൂ ചുമതലയേല്‍ക്കുന്നു. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് റൂളിങ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് നെവിന് തുടരുന്നു.
1987: ബര്‍മീസ് നാണയത്തിന്റെ മൂല്യം താഴ്ത്തുന്നു. സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന നീക്കത്തിനെതിരെ പ്രക്ഷോഭം പടരുന്നു.
1988: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം. ആയിരക്കണക്കിനാളുകളുടെ മരണം. ഓങ് സാന്‍ സൂചി ബര്‍മയില്‍ തിരിച്ചെത്തുന്നു. സൈനികത്തല വന്‍ സോ മോങ് അധികാരം പിടിച്ചെടുക്കുന്നു. പട്ടാളം 'സ്റ്റേറ്റ് ലോ ആന്‍ഡ് ഓഡര്‍ റെസ്റ്ററേഷന്‍ കൗണ്‍സില്‍' എന്ന പേരില്‍ ഭരണ സമിതി രൂപവത്കരിക്കുന്നു.
1989: പട്ടാളം പ്രക്ഷോഭമടിച്ചമര്ത്തുന്നു. ജനാധിപത്യവാദികളും മനുഷ്യാവകാശപ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകായിരങ്ങളുടെ അറസ്റ്റ്.
ബര്‍മയെ മ്യാന്മര് എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നു. തലസ്ഥാനമായ റങ്കൂണിന് യംഗോണ്‍ എന്നും പേര് നല്കുന്നു.
ഓങ് സാന്‍ സൂചിയുടെ അറസ്റ്റ്.
1990: തിരഞ്ഞെടുപ്പില്‍ സൂചി നയിക്കുന്ന എന്‍.എല്‍.ഡിക്ക് വന്‍ ഭൂരിപക്ഷം. തിരഞ്ഞെടുപ്പു ഫലത്തെ അവഗണിച്ചുകൊണ്ട് രാജ്യത്ത് പട്ടാ ളഭരണം തുടരുന്നു.
1991: ഓങ് സാന്‍ സൂചിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം
1992: ഭരണകക്ഷിയുടെ അധ്യക്ഷനും രാഷ്ട്രത്തലവനുമായി താന്‍ ഷ്വേ അവരോധിക്കപ്പെടുന്നു.
1997: ബര്‍മയ്ക്ക് ആസിയാനില്‍ അംഗത്വം.
ഭരണകക്ഷിയുടെ പേര്, സ്റ്റേറ്റ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ എന്നാക്കി മാറ്റുന്നു.
1998 : വിദ്യാര്‍ഥിപ്രക്ഷോഭം
1999: ഓങ് സാന്‍ സൂചിയുടെ ഭര്‍ത്താവ് മൈക്കിള്‍ ഏരിസ് കാന്‍സര്‍ ബാധിതനായി ഇംഗ്ലണ്ടില്‍ വെച്ച് മരിക്കുന്നു.
2000: ഓങ് സാന്‍ സൂചിക്ക് സഞ്ചാര സ്വാതന്ത്ര്യം.
സൂചിയും ജുന്റയുമായി ചര്‍ച്ചകള്‍ നടക്കുന്നു.
ബര്‍മീസ് പട്ടാളവും വിമത സഖ്യമായ ഷാന്‍ ഒളിപ്പോരാളികളും തമ്മില്‍ തായ്ലന്ഡ് അതിര്‍ത്തിയില്‍ വെച്ച് ഏറ്റുമുട്ടല്‍.
2004: 1988-ലെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പലര്‍ക്കും തടവില്‍ നിന്ന് മോചനം.
2007: രാജ്യത്തിന് നെപിഡോ എന്ന പേരില്‍ പുതിയ തലസ്ഥാനം.
2007: ഉത്തര കൊറിയയുമായുള്ള നയതന്ത്ര ബന്ധം 24 വര്‍ഷത്തിനു ശേഷം പുനഃസ്ഥാപിക്കുന്നു.
ബുദ്ധസന്ന്യാസിമാര്‍ സമരത്തിലേക്ക്. വ്യാപകമായ അറസ്റ്റ്.
യു.എന്‍. പ്രതിനിധി ഇബ്രാഹിം ഗംബാരി സൂചിയെ സന്ദര്‍ശിക്കുന്നു.
2008: നര്‍ഗിസ് ചുഴലിക്കാറ്റിന്റെ താണ്ഡവം. മരണം ഏകദേശം 13400.
പുതിയ ഭരണഘടനയുടെ പേരില്‍ റഫറണ്ടം. തൊണ്ണൂറു ശതമാനത്തില്‍ കൂടുതലാളുകള്‍ പുതിയ ഭരണഘടന അംഗീകരിക്കുന്നുവെന്ന് സൈന്യം.
പല മനുഷ്യാവകാശ പ്രവര്‍ത്തകരെയും രഹസ്യവിചാരണ നടത്തി 65 വര്‍ഷം വരെ തടവിന് വിധിക്കുന്നു.
2009: ഓങ് സാന്‍ സൂചിയെ വിചാരണ ചെയ്യുന്നു. തടവിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നു.
2010: എന്‍. എല്‍. ഡി. വൈസ് ചെയര്മാന് ടിന് ഊനൂവിന് പത്തു വര്‍ഷത്തെ തടവിനു ശേഷം മോചനം. പുതിയ തിരഞ്ഞെടുപ്പു നിയമങ്ങള്‍. രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
2010 നവംബര്‍ 12 വീട്ടുതടങ്കലില്‍ നിന്ന് സ്യൂചിക്ക് മോചനം.
കടപ്പാട്-തൊഴില്‍വാര്‍ത്ത-ഹരിശ്രീ