1989 ജൂലായ് 20 - പട്ടാളനിയമപ്രകാരം മൂന്നുവര്‍ഷം യാങ്കോണില്‍ വീട്ടു തടങ്കല്‍ 1995 ജൂലായ് 10-ന് മോചിതയായി.

2000 സപ്തംബര്‍ 23 - 2002 മെയ് 6 വരെ 19 മാസത്തെ വീട്ടുതടങ്കല്‍

2003 മെയ് 30 - ദെപായിന്‍ കൂട്ടക്കുരുതിക്കുശേഷം പട്ടാളം സൂ ചിയെ മൂന്നുമാസത്തോളം ജയിലിലാക്കി. തുടര്‍ന്ന് വീണ്ടും വീട്ടുതടങ്കലിലേക്ക്.

2007 മെയ് 25 - വീട്ടുതടങ്കല്‍ ഒരു വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ മ്യാന്‍മര്‍ പട്ടാളനേതാവ് താന്‍ ഷ്വേയോട് നേരിട്ടു നടത്തിയ അഭ്യര്‍ഥനപോലും അംഗീകരിക്കപ്പെട്ടില്ല.

2007 ഒക്‌ടോബര്‍ 24 - സൂ ചിയുടെ വീട്ടുതടവ് 12 വര്‍ഷം തികഞ്ഞു

2008 മെയ് 27 - തടങ്കല്‍ ഒരു വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു.

2009 ആഗസ്ത് 11 - അമേരിക്കക്കാരനായ ജോണ്‍ യെറ്റാ 2009 മെയ് മാസത്തില്‍ കനത്ത സുരക്ഷാവലയം മറികടന്ന് സൂചിയുടെ വീട്ടില്‍ കടന്നുചെന്നു. സംഭവത്തോടനുബന്ധിച്ച് സൂ ചി തടങ്കല്‍ നിയമങ്ങള്‍ ലംഘിച്ചെന്നായി പട്ടാള നേതൃത്വം. ഫലം വീട്ടുതടങ്കലിന് 18 മാസം കൂടി ദൈര്‍ഘ്യം.
2010 നവംബര്‍ 11 - പട്ടാള ഭരണകൂടം മോചന ഉത്തരവില്‍ ഒപ്പുവെക്കുന്നു

2010 നവംബര്‍ 12 - തടങ്കലില്‍ നിന്ന് മോചനം


കടപ്പാട്-തൊഴില്‍വാര്‍ത്ത-ഹരിശ്രീ