ബാക്ക് വാട്ടര്‍ ടൂറിസത്തിന്റെ പറുദീസയാണ് കുട്ടനാടും വേമ്പനാട്ട് കായലും. കേരളത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യം തുളുമ്പി നില്‍ക്കുന്ന കാഴ്ച്ചകളാല്‍ സമ്പന്നമായിരിക്കും വേമ്പനാട്ട് കായലിലെ ഓളപരപ്പുകളിലൂടെയുള്ള യാത്ര. അത്ര തന്നെ സമ്പന്നവും സമൃദ്ധവുമാണ് കായലോരത്തിലെ താമസവും. കായലിനോട് ഓരം ചേര്‍ന്നുള്ള ഹെറിട്ടേജ് റിസോര്‍ട്ട് എന്ന നിലയ്ക്കാണ് ഇതിന് കായലോരം എന്ന് പേരിട്ടിരിക്കുന്നത് തന്നെ. പച്ചപ്പാര്‍ന്ന പ്രകൃതിയില്‍ പരമ്പരാഗത രീതിയില്‍ പണികഴിപ്പിച്ചതാണ് കായലോരം റിസോര്‍ട്ടിന്റെ കെട്ടിടങ്ങള്‍. മനോഹരമായ പൂന്തോട്ടം, കുലച്ച് നില്‍ക്കുന്ന തെങ്ങുകള്‍, പൂത്ത് നില്‍ക്കുന്ന ഓര്‍ക്കിഡുകള്‍, കായലോരത്തെ കുളിര്‍മ്മയുള്ള കാറ്റ് എന്നിവ ഇവിടുത്തെ താമസം കൂടുതല്‍ ആകര്‍ഷണീയമാക്കും.

അതിഥിയെ ദൈവമായി കാണുന്ന പരമ്പരാഗത മലയാള സങ്കല്‍പ്പത്തില്‍ കാലൂന്നിനിന്നുകൊണ്ട് തന്നെയാണ് കായലോരം പ്രവര്‍ത്തിച്ചുപോരുന്നത്. 

ആലപ്പുഴ ടൗണില്‍നിന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുന്നമടകായലിനോട് ചേര്‍ന്ന് കിടക്കുന്ന കായലോരം റിസോര്‍ട്ടിലെത്താം. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്കും സമാധാനപൂര്‍വമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലം. നിങ്ങളുടെ ഓരോ ആവശ്യവും നിര്‍വഹിച്ചു തരാന്‍ സദാ സന്നദ്ധരായി നില്‍ക്കുന്ന ഹോസ്പിറ്റാലിറ്റി ടീം താമസക്കാരുടെ കംഫര്‍ട്ടബിളിറ്റി വര്‍ദ്ധിപ്പിക്കുന്നു. 

കായലോരത്തെ മുറികള്‍

രണ്ട് വിഭാഗത്തിലുള്ള മുറികളാണ് ഇവിടെയുള്ളത്. കായലിനോട് മുഖാമുഖമായുള്ള ലേക്ക് വ്യൂ കോട്ടേജ്, പൂന്തോട്ടത്തോട് മുഖാമുഖമായുള്ള ഗാര്‍ഡന്‍ വ്യൂ കോട്ടേജ്. കഠിനമായ ജോലിത്തിരക്കുകള്‍ക്കിടയില്‍നിന്ന് വിശ്രമിക്കാനായി വരുന്ന താമസക്കാരുടെ മനസ്സിനെയും ശരീരത്തിനെയും തണുപ്പിക്കുന്നതും ശരിയായ വിശ്രമം നല്‍കുന്നതിനും അനുയോജ്യമായ രീതിയിലാണ് ഇവ പണികഴിപ്പിച്ചിരിക്കുന്നത്. 

സേവനങ്ങള്‍

മള്‍ട്ടി കുസിന്‍ റെസ്റ്റോറന്റ്

ഫ്രെഷ് വാട്ടര്‍, സോള്‍ട്ട് വാട്ടര്‍ ഫിഷ് ഇവിടെ ലഭ്യമാണ്. പരമ്പരാഗത കേരളീയ ഭക്ഷണമായ ചോറ് അവയ്ക്കൊപ്പം വെജ് - നോണ്‍ വെജ് ഇന്ത്യന്‍ കറികള്‍ എന്നിവയും ലഭ്യമാണ്. കായലോരത്തെ ഷെഫിന്റെ സ്പെഷ്യല്‍ ഡീഷായ ഫ്രൈഡ് സ്പോട്ട് ഫിഷ് ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് തൃപ്തി നല്‍കുന്ന ഒന്നാണ്. ഓരോ ദിവസത്തെയും പ്രത്യേക വിഭവങ്ങള്‍ മാത്രമല്ല, താമസക്കാരുടെ ആവശ്യപ്രകാരമുള്ള ഭക്ഷണവും വൃത്തിയോടും വെടിപ്പോടും പാകം ചെയ്തു തരുന്നു. 

ആയുര്‍വേദിക് സ്പാ

സ്ട്രെസ് അനുഭവിക്കുന്ന ആളുകള്‍ക്ക് ആയുര്‍വേദം എന്നുമൊരു ആശ്വാസമാണ്. ആയുരാരോഗ്യത്തോടെ ജീവിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന ഒരുപാദിയാണ് ആയുര്‍വേദം. മരുന്ന് എന്നതിന് അപ്പുറം അതൊരു ശാസ്ത്രവുമാണ്. കായലോരത്തെ താമസക്കാര്‍ക്ക് ഇവിടുത്തെ ആയുര്‍വേദ സ്പാ ഉപയോഗിക്കാന്‍ സാധിക്കും. യാതൊരു സൈഡ് ഇഫക്ടുമില്ലാ എന്നതാണ് ആയുര്‍വേദത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നത്. 

കേരളത്തില്‍ ഇപ്പോ മണ്‍സൂണ്‍ കാലമാണ്. സുഖകരമായൊരു താമസത്തിനും ആയുര്‍വേദ ചികിത്സയ്ക്കും നിങ്ങള്‍ക്ക് കായലോരം ഹെറിട്ടേജ് റിസോര്‍ട്ടിലെ താമസം തിരഞ്ഞെടുക്കാവുന്നതാണ്.

(sponsored article)