റിയല്‍ എസ്റ്റേറ്റ് രംഗത്ത് പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്ത ദേശായി ഹോംസിന്റെ ഏറ്റവും പുതിയ പ്രൊജക്ടായ ഡിഡി മിസ്റ്റി ഹില്‍സ് റെഡി ടൂ ഒക്കുപ്പൈ ഫല്‍റ്റുകള്‍ ഡെലിവറിക്കൊരുങ്ങി. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്സിറ്റി തുടങ്ങി ഐടി കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഡിഡി മിസ്റ്റി ഹില്‍സില്‍ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ താമസമാണ് വാഗ്ദാനം ചെയ്യുന്നത്.

നവീന ജീവിത സൗകര്യ കാഴ്ച്ചപ്പാടുകളും അടിസ്ഥാനസൗകര്യങ്ങളുടെ കൃത്യമായ വിന്യാസവും കോര്‍ത്തിണക്കി നിര്‍മ്മിച്ചിരിക്കുന്ന ഫല്‍റ്റ് സമുച്ചയം ആധുനിക കാലഘട്ടത്തിന്റെ പാര്‍പ്പിട ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഡിസൈന്‍ ചെയ്തിട്ടുള്ളവയാണ്. 

എറണാകുളം, കാക്കനാട്ട് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്താണ് ഡിഡി മിസ്റ്റി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. കാക്കനാട് കളക്ട്രേറ്റ് ജംഗ്ഷനില്‍നിന്ന് ഫല്‍റ്റിലേക്ക് വാഹനത്തില്‍ അഞ്ച് മിനിറ്റിനുള്ളില്‍ എത്താന്‍ സാധിക്കും. ഐടി പാര്‍ക്ക്, സെസ്, അപ്പാരല്‍ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍നിന്ന് ഇവിടേക്ക് എത്താന്‍ മൂന്നു കിലോമീറ്റര്‍ മാത്രമാണുള്ളത്. 

ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം താമസക്കാരുടെ സുരക്ഷയ്ക്കും ദേശായി ഹോംസ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുരക്ഷാ ജീവനക്കാരും അഗ്‌നിശമന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

നീന്തിക്കുളിക്കാന്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം നീന്തല്‍ക്കുളങ്ങള്‍. ഹെല്‍ത്ത് ക്ലബ്, ടേബിള്‍ ടെന്നീസ്, പൂള്‍ ടേബിള്‍, കാര്‍ഡ് റൂം, ക്യാരംസ്, ചെസ്സ് എന്നിവ ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളുള്ള ക്ലബ് ഹൗസ്, ഹോം തിയേറ്റര്‍ കം കമ്മ്യൂണിറ്റി ഹാള്‍,  മൂന്ന് ഷര്‍ട്ടില്‍ കോര്‍ട്ടുകള്‍, ഡേ കെയര്‍ സംവിധാനം, ആധുനിക ലിഫ്റ്റ് സംവിധാനം, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, മഴവെള്ള സംഭരണി, മാലിന്യ സംസ്‌ക്കരണ സൗകര്യങ്ങള്‍, കേന്ദ്രീകൃത ഗ്യാസ് കണക്ഷന്‍, എമര്‍ജന്‍സി പവര്‍ സപ്ലൈ, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങി ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ദേശായി ഹോംസ് ക്രമീകരിച്ചിട്ടുണ്ട്. 

ഡിഡി മിസ്റ്റി ഹില്‍സില്‍നിന്നും ആശുപത്രി, ആരാധനാലയങ്ങള്‍, ബാങ്ക്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയെല്ലാം പെട്ടെന്ന് ചെന്നെത്താവുന്ന ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

(sponsored article)