മുടി സംരക്ഷിക്കുകയെന്നാല്‍ തലയിലെ ഒരു ലക്ഷത്തില്‍ പരം മുടിയിഴകളുടെ സംരക്ഷണം ഏറ്റെടുക്കുക എന്നാണ്. കാലവും കാലാവസ്ഥയും ഭക്ഷണരീതിയും മാറിയപ്പോള്‍ കൊഴിഞ്ഞുപോക്ക് തടയാന്‍ വയ്യാതായി. മുടി കൊഴിച്ചില്‍ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്കുള്ളതാണ് പി ആര്‍ പി (പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ ) ചികിത്സ.

സ്വന്തം രക്തത്തിലെ  കോശങ്ങളെ ഉദ്ദ്വീപിപ്പിച്ചു അതുപയോഗിച്ചു മുടിയുടെ അടിസ്ഥാന കോശങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഇതിലൂടെ ചെയ്യുന്നത്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കോശങ്ങളെസാധാരണയിലും നാല് അഞ്ചു മടങ്ങ് സാന്ദ്രത കൂട്ടി ഉദ്ദ്വീപിപ്പിച്ചു മുടി കൊഴിഞ്ഞ ഭാഗത്ത് കുത്തി വയ്ക്കും. തലയിലെ ത്വക്കിനടിയില്‍ നിലനില്ക്കുന്ന തലമുടിയുടെ വേരുകളെയാണ് ശക്തിപെടുത്തുന്നത്. സാന്ദ്രത കൂടി ഉദ്ദ്വീപിപ്പിക്കപെടുന്ന കോശം തലമുടിയുടെ വളര്‍ച്ചയെ ത്വരിതപെടുത്തും. പ്ലേറ്റ്‌ലെറ്റ് കോശങ്ങള്‍ കുത്തിവയ്ക്കുന്ന തോടെ മുടി വളര്ച്ചയെ സഹായിക്കുന്ന ഘടകങ്ങള്‍ ഘട്ടം ഘട്ടമായി കോശങ്ങളെ വളര്‍ത്തുകയും  ശക്തിപെടുത്തുകയും ചെയ്യുന്നു .

നാലു മാസത്തിലൊരിക്കലാണ് കുത്തിവയ്പ്പ്. അതിസൂക്ഷ്മ കുത്തിവയ്പ്പ്കള്‍ക്കുശേഷം നാലുമുതല്‍ ആറു മാസം കഴിയുമ്പോഴേയ്ക്കും വ്യക്തമായ വ്യത്യാസം മുടി വളര്‍ച്ചയിലും പ്രകടമാകും .

ചുളിവുകള്‍ പ്രായാധിക്യം മൂലമുണ്ടാകുന്ന കവിളുകളില്‍ രൂപപെടുന്ന കുഴികള്‍ തുടങ്ങി മുഖത്തിനുണ്ടാകുന്ന ശോഷണ ങ്ങള്‍ക്കും ഈ ചികിത്സ രീതി പ്രയോജന പെടുത്തുന്നുണ്ട്. 

പി ആര്‍ പി ചികിത്സ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അണു വിമുക്തമായ അന്തരീക്ഷത്തില്‍ മാത്രമേ നടപ്പാക്കാന്‍ പാടുള്ളു .വിദഗ്ദ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മരുന്നുകള്‍ക്ക് പുറമേ ചികിത്സയിലെ എല്ലാ നിഷ്‌കര്‍ഷതയും പരിപാലിച്ചാല്‍ ഇത് സുരക്ഷിതമാണ്. ചികിത്സയ്ക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുമില്ല.  

ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസ് കൊളൂതറ
0484 404 1883  dr.koluthara@gmail.com
www .doctorsaestheticscentre.com

(sponsored article)