വ്രതാനുഷ്ഠാനത്തിന്റെ ഒരു മാസത്തിനുശേഷം അവർ നുകർന്നത് പെരുന്നാളിന്റെ പുണ്യം മാത്രമല്ല, പിറന്നാളിന്റെ മധുരം കൂടിയാണ്. ചെറിയ പെരുന്നാൾ ദിനത്തിൽ യുഎഇയിലെ കോനിഷ് ആസ്പത്രിയിൽ ജനിച്ചത് ഒൻപത് കുട്ടികളാണ്. നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും. വിശേഷദിനത്തിലെ ജനനം വഴി വാർത്താതാരങ്ങളായി മാറുകയും ചെയ്തു ഈ പെരുന്നാൾ വാവകൾ.

പരിശുദ്ധ ഈദ് ദിനത്തില്‍ തന്നെ കുട്ടികള്‍ ജനിച്ചതില്‍ തങ്ങള്‍ വളരെ സന്തോഷത്തിലാണെന്നും. ഇവരുടെ കുടുംബങ്ങളുടെ സന്തോഷത്തില്‍ തങ്ങളും പങ്കുചേരുന്നതായും  ആസ്പത്രി സിഇഒ ലിന്റ ക്ലര്‍ക്ക് അഭിപ്രായപ്പെട്ടു.  അമ്മയ്ക്കും കുട്ടിയ്ക്കും എല്ലാ പിന്തുണയും ആസ്പത്രി അധികൃതർ വാഗ്ദാനവും ചെയ്തു. 

 ഈദ് ബേബീസിന്റെ ചിത്രങ്ങള്‍

Eid babies

 

Eid babies

 

Eid babies

Eid babies