ലയാളിയുടെ മസാല രുചികൂട്ടുകളില്‍ നിന്നും ഒഴിച്ചുമാറ്റാന്‍ പറ്റാത്ത ഒന്നാണ് കറുവപ്പട്ട. എന്നാല്‍ ബീഫ് വരട്ടുന്നതിനും ബിരിയാണിവെക്കുന്നതിനും മാത്രമല്ല കറുവപ്പട്ടയ്ക്ക് നമ്മളെ സുന്ദരിയാക്കാനും കഴിയും. ചര്‍മസംരക്ഷണത്തിന് കറുവപ്പട്ടയോളം മികച്ച മറ്റൊന്നില്ലെന്നു തന്നെയാണ് അനുഭവസ്ഥരുടെ സാക്ഷ്യം.cinnamon

 തിളക്കമുള്ള ചര്‍മത്തിന്

  • വരണ്ട ചര്‍മം ഇന്ന് പലരെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ്. മൃതകോശങ്ങൾ നീക്കി ചര്‍മത്തിന് പുതുമയും തിളക്കവും നല്‍കാന്‍ കറുവപ്പട്ടയ്ക്ക് കഴിയും.
  • മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവയകറ്റാനും ചർമത്തിന് തിളക്കം കൂട്ടാനും കറുവപ്പട്ട ഒരു ടീസ്പൂണ്‍ തേനില്‍ പൊടിച്ച് ചേര്‍ത്ത് മുഖത്ത് പുരട്ടുക.
  • കല്ലുപ്പ്, കറുവപ്പട്ട. ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍, തേന്‍ തുടങ്ങിയ സമം ചേര്‍ത്ത് മുഖത്ത് പുരട്ടി മൃദുവായി മസ്സാജ് ചെയ്യുക . കരുവാളിപ്പ് മാറി ചര്‍മം മൃദുവും സുന്ദരവുമാകും.cinnamon

 
നിറം വര്‍ധിപ്പിക്കാന്‍ 

  • ചര്‍മത്തിന് പുറത്തെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ കറുവപ്പട്ടയ്ക്ക് കഴിയും. പെട്രോളിയം ജെല്ലിയും കറുവപ്പട്ടയും സമം ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോള്‍ കണ്ണുകളുടെ ഭാഗത്ത് പുരട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ഒരു പ്രാവശ്യം ഇത് ആവര്‍ത്തിക്കുക.
  • കാല്‍ വരണ്ടു കീറുന്നത് പലര്‍ക്കുമിന്ന് പേടിസ്വപ്‌നമാണ്. കറുവപ്പട്ട കൊണ്ട് ഇതിനും പരിഹാരം കാണാം. അഞ്ച് നാരങ്ങയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു കപ്പ് പാല്, അരക്കപ്പ് വെള്ളം, രണ്ട് ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്, ഇവ ചേര്‍ത്ത മിശ്രിതം കാലിന്റെ ഉപ്പൂറ്റിയില്‍ പുരട്ടി 15 മിനിട്ട് നേരം മസാജ് ചെയ്യുക.  പതിവായി ഇത് ചെയ്താല്‍ കാല്‍ പൂവ് പോലെ മൃദുവും മനോഹരവുമാകും.

മുടിയഴകിന്

  • ചര്‍മത്തിന് മാത്രമല്ല, മുടിയുടെ സംരക്ഷണത്തിനും കറുവപ്പട്ട അത്യുത്തമമാണ്. കറുവപ്പട്ടയും തേനും ചേര്‍ത്ത മിശ്രിതം ആഴ്ച്ചയില്‍ ഒന്നുവീതം ഉപയോഗിച്ചാല്‍ മുടി തഴച്ചുവളരും.
  • കറുവപ്പട്ട പൊടിച്ചത് ഒരു ടേബിള്‍സ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു മുട്ട ഇവ ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ചുപിടിപ്പിച്ച് 20 മിനിട്ടിന് ശേഷം കഴുകിക്കളയുക നിങ്ങളുടെ മുടിയ്ക്ക് ആരോഗ്യം ലഭിക്കുമെന്നുമാത്രമല്ല മുടി വെട്ടിത്തിളങ്ങുകയും ചെയ്യും.
  • നിങ്ങളുടെ കണ്ടീഷ്ണറിനോടൊപ്പം കറുവപ്പട്ട പൊടിച്ചത് ചേര്‍ത്ത് തലയില്‍ പുരട്ടുക. 20 മിനിട്ടിന് ശേഷം നല്ല തണുത്ത വെള്ളത്തില്‍ തല കഴുകുക. മുടിയ്ക്ക് നല്ല കറുത്ത നിറം ലഭിക്കും.

 വെറും ഒരു സുഗന്ധവ്യജ്ഞനം മാത്രമല്ല കറുവാപ്പട്ട എന്ന് ഇപ്പോള്‍ മനസിലായില്ലേ...