ക്ഷണരൂപത്തില്‍ നമ്മുടെ ശരീരത്തിലെത്തുന്ന കുരുമുളകിന്റെ ആരോഗ്യ രഹസ്യങ്ങളെപ്പറ്റി ആര്‍ക്കും അത്ര സംശയമൊന്നും ഉണ്ടാകില്ല. ജലദോഷത്തിനു തുടങ്ങി ക്യാന്‍സറിനുവരെ പലരും  പരീക്ഷിക്കുന്ന ഒറ്റമൂലിയാണ് ഈ കറുത്ത പൊന്ന്. എന്നാല്‍, കുരുമുളകിന് സൗന്ദര്യ സംരക്ഷണത്തിലും അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്താന്‍  കഴിയുമെന്ന് പലര്‍ക്കുമറിയില്ല. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല കഴിക്കാന്‍ മാത്രമല്ല പുരട്ടാനും അത്യുത്തമമാണ് കുരുമുളക് എന്നാണ്. കഴിക്കുമ്പോഴെ പുകച്ചിലും എരിച്ചിലുമാണ് അപ്പോഴല്ലേ പുരട്ടുന്നത് എന്നാകും മനസില്‍. പുരട്ടേണ്ടതുപോലെ പുരട്ടിയാല്‍ ഒരു പുകച്ചിലും എരിച്ചിലും ഉണ്ടാകില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്.

എന്തുകൊണ്ട് സൗന്ദര്യ സംരക്ഷണത്തിന് കുരുമുളക് 

കുരുമുളകില്‍ പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ സി എന്നിവയടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ചര്‍മ സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്തവയാണ്. 

  • ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കുരുമുളക് മുഖക്കുരുവില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നു.
  • ബ്ലാക് ഹെഡ്സ് പലരുടെയും തലവേദനയാണ്. കുരുമുളക് ബ്ലാക്ക് ഹെഡ്‌സ് നീക്കുമെന്നു മാത്രമല്ല ചര്‍മത്തിന് നിറം നല്‍കുകയും ചെയ്യുന്നു.
  • പൈപ്പെറിന്‍ മെലാട്ടനിന്‍ അടങ്ങിയിട്ടുള്ള കുരുമുളക് തൊലിപ്പുറത്തുണ്ടാകുന്ന പാണ്ടിന് ഒരു ഉത്തമ പരിഹാരമാണ്. കുരുമുളകിലെ  ആന്റിഓക്സിഡന്റുകള്‍ ചര്‍മത്തിലെ ചുളിവുകളും വരകളും നീക്കാന്‍ ഏറെ ഉത്തമമാണ്. കൂടാതെ ഇവ ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാനും  സഹായിക്കുന്നു.

    വെളുക്കാന്‍ കുരുമുളകുപൊടി Tips
  • വെളുക്കുമെന്നു കരുതി കുരുമുളക് പൊടിമുഖത്ത് വാരിവലിച്ച് തേക്കരുത്. ആദ്യം ചര്‍മത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇത് പരീക്ഷിക്കുക. പുകച്ചിലും നീറ്റലും അധികമില്ലെന്നുകണ്ടാല്‍ മാത്രം ബാക്കി സ്ഥലത്തുകൂടി പരീക്ഷിക്കാവുന്നതാണ്. കഴുകിക്ക ളഞ്ഞാലും അസ്വസ്ഥതകള്‍ തുടരുകയാണെങ്കില്‍ ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം അല്‍പസമയം മസാജ് ചെയ്യുക.
  • കട്ടിയുള്ള ഒരു ടീസ്പൂണ്‍ തൈരില്‍ അര ടീസ്പൂണ്‍ കുരുമുളകുപൊടി കലക്കി മുഖത്തു പുരട്ടുക.  ഈ മിശ്രിതത്തില്‍  മഞ്ഞള്‍പ്പൊടിയും തേനും കൂടിച്ചേര്‍ത്താല്‍  ഇരട്ടി ഫലം ലഭിക്കും.

തലമുടിയ്ക്കും അല്‍പം കുരുമുളക് പൊടിയാകാം

pepper

 പലരെയും അകറ്റുന്ന പ്രശ്‌നമാണ് താരന്‍. താരനുള്ള നല്ലൊരു പരിഹാരമാണ് കുരുമുളക് പൊടി. തൈരില്‍ കുരുമുളക് പൊടി കലക്കി ശിരോചര്‍മത്തില്‍ പുരട്ടുക. ഇത് അരമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. കഴുകിക്കളയുമ്പോള്‍ ഷാമ്പു ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഷാമ്പു ഉപയോഗിച്ചാല്‍ ഫലം ലഭിക്കാതെ വരും.

  • വരണ്ട മുടി പല പെണ്‍കുട്ടികളുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. മുടിയ്ക്കു തിളക്കം ലഭിക്കാനും കട്ടി തോന്നിയ്ക്കാനും ചെറുനാരങ്ങയുടെ കുരു, കുരുമുളകും ചേര്‍ത്തരച്ചത് തലമുടിയില്‍ പുരട്ടുക. അരമണിക്കൂര്‍ കഴിയുമ്പോള്‍ ഷാമ്പു ഉപയോഗിക്കാതെ കഴുകിക്കളയുക.