രു പെണ്‍കുഞ്ഞിന്റെ ജനനം മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് അമ്മയ്ക്കുണ്ടാക്കുന്ന സന്തോഷവും ആശങ്കകളും ചെറുതല്ല. എന്റെ മകള്‍ എന്ന ബോധവും മാതൃത്വമെന്ന അഭിമാനവും അമ്മയെ ഏറെ സന്തോഷിപ്പിക്കും. എന്നാല്‍ ഗര്‍ഭപാത്രത്തിന്റെ സുരക്ഷയില്‍നിന്ന് പുറത്തെത്തുന്ന മകള്‍ക്കു നേരെ ഉയര്‍ന്നേക്കാവുന്ന കരിനിഴലുകള്‍ അമ്മയുടെ മനസിനെ ആശങ്കപ്പെടുത്തും. 

baby girl
 ഫോട്ടോ: റിദിന്‍ ദാമു

 

എന്നും നിനക്കൊപ്പമുണ്ടാകുമെന്ന് അവളോടു പറയാം. എങ്കിലും സ്വതന്ത്രമായി പറക്കാന്‍ അവളെ അനുവദിക്കണമെങ്കില്‍ അതിനു വേണ്ടുന്ന  ശ്രദ്ധയും പരിചരണവും മകള്‍ക്കു നല്‍കിയേ മതിയാകൂ. 

നിങ്ങള്‍ മകളുടെ റോള്‍ മോഡല്‍ ആകുമ്പോള്‍

തു പെണ്‍കുട്ടിയുടെയും റോള്‍ മോഡല്‍ അവളുടെ അമ്മയായിരിക്കും. സ്വന്തം അമ്മയെ മറ്റു കുഞ്ഞുങ്ങളെങ്ങാനും അമ്മേ എന്നു വിളിച്ചാല്‍, നെറ്റിചുളിച്ചു നോക്കുന്ന, ഇതെന്റെ അമ്മയാണെന്നു വയറ്റില്‍ ചുറ്റിപ്പിടിച്ചു പറയുന്ന മകള്‍ക്ക് ഏറ്റവും മികച്ച മാതൃകയാകേണ്ടത് അമ്മയുടെ ചുമതലയാണ്. 

എത്ര വലിയ പ്രശ്‌നത്തിനും പരിഹാരമുണ്ടന്ന് അവളെ പറഞ്ഞു മനസിലാക്കുക. നമുക്കു പരിഹരിക്കാന്‍ പറ്റാത്തതൊന്നും പ്രശ്‌നങ്ങളുടെ രൂപത്തില്‍ മുന്നിലെത്തില്ലെന്നു അവളെ ബോദ്ധ്യപ്പെടുത്തുക. പരീക്ഷയ്ക്കു മാര്‍ക്കു കുറയുന്നതു കുറ്റമല്ലെന്നും അവസരങ്ങളുടെ വാതില്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നും അവളോടു പറയണം. 

baby girl
 ഫോട്ടോ:  ബിജുരാജ് എ.കെ

 

നിന്നെപ്പോലെ നീ മാത്രമേയുള്ളു

കളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താതിരിക്കുക. നിന്നെപ്പോലെ നീ മാത്രമേയുള്ളെന്നു ബോദ്ധ്യപ്പെടുത്തുക. അവള്‍ക്ക് എന്താണോ താല്‍പര്യം അതു മനസിലാക്കാനും മുന്നോട്ടു പോകാനും പിന്തുണ നല്‍കുക. എല്ലാവരും ചെയ്യുന്നതൊക്കെ എന്റെ കുട്ടിയും ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയോട് വിട പറയുക. 

സ്വത്വബോധത്തെ പറ്റിയുള്ള ചിന്ത കുട്ടികളില്‍ ആരംഭിക്കുന്നത് കൗമാരത്തോടെയാണ്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇക്കാലയളവില്‍ അവള്‍ക്കു  നല്‍കുന്ന സ്വാതന്ത്ര്യം മകളുടെ വ്യക്തിത്വവികാസത്തെ സഹായിക്കും. 

വേണ്ടെന്നു പറയാന്‍ പഠിപ്പിക്കുക

ല സമ്മാനങ്ങളും മറ്റു പലതും തിരികെ പ്രതീക്ഷിച്ചാകും ചിലര്‍  പെണ്‍കുട്ടികള്‍ക്കു നേരെ നീട്ടുന്നത്. അവ വേണ്ടെന്നു പറയാന്‍ മകളെ പഠിപ്പിക്കണം. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാനെത്തുന്നവരെയും സൂക്ഷിക്കണമെന്ന് അവളെ പറഞ്ഞു മനസിലാക്കുക. ലൈംഗിക ചൂഷണത്തിന്റെ ഇരകളുടെ പട്ടികയില്‍ നിങ്ങളുടെ മകള്‍ ഉള്‍പ്പെടാതിരിക്കട്ടെ. 

കരയുന്നത് കുറ്റമല്ല

രയുന്നത് കുറ്റമാണെന്നും ദുര്‍ബലചിത്തതയെയാണ് സൂചിപ്പിക്കുന്നതെന്നും ഒരു ധാരണയുണ്ട്. എന്നാല്‍ സങ്കടം വന്നാല്‍ കരയാനും സന്തോഷം വന്നാല്‍ പൊട്ടിച്ചിരിക്കാനും അവളെ പഠിപ്പിക്കുക. സന്തോഷത്തോടൊപ്പം സങ്കടവും ജീവിതത്തിന്റെ ഭാഗമാണെന്നും മകള്‍ക്ക് അമ്മ പറഞ്ഞു കൊടുക്കണം. സാഹചര്യങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാനും  തീരുമാനങ്ങള്‍ എടുക്കാനും ഇത്  അവളെ പ്രാപ്തയാക്കും. 

ചുറ്റുപാടിനെ അറിഞ്ഞു വളരാന്‍ പഠിപ്പിക്കുക

സ്വന്തം ലോകത്തില്‍ മാത്രം ജീവിക്കാതെ ചുറ്റും നടക്കുന്നതെന്തെന്ന് കാണാനും മനസിലാക്കാനും മകളോടു പറയണം. സാമൂഹികജീവിതത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാനും പകര്‍ത്താനും അവളെ പഠിപ്പിക്കണം. പിടിവാശിയും നിര്‍ബന്ധബുദ്ധിയും മകള്‍ കാണിക്കുന്നുണ്ടെങ്കില്‍ അതു തിരുത്താന്‍ അമ്മ തയാറാകണം. 

മറ്റുള്ളവരോടു പെരുമാറുമ്പോള്‍

റ്റുള്ളവരോടു ബഹുമാനത്തോടെ പെരുമാറാന്‍ മകളെ ഓര്‍മപ്പെടുത്തണം. മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനും അതിനെ മുറിവേല്‍പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു കൊടുക്കണം. ചില സമയത്തെ ''ചെറിയ വായിലെ വലിയ വര്‍ത്തമാനം'' മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കിയേക്കാം.

പണവും സമയവും കരുതലോടെ ഉപയോഗിക്കാം

തൊരാളും കരുതലോടെ ഉപയോഗിക്കേണ്ടവയാണ് പണവും സമയവും. അനാവശ്യകാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ആദ്യം തന്നെ ഒഴിവാക്കണം. കരുതലോടെ പണം ഉപയോഗിക്കാനും സമ്പാദ്യ ശീലം വളര്‍ത്താനും മകളെ പഠിപ്പിക്കണം. സമയം വെറുതെ കളയാതെ ഉപയോഗപ്രദമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കണമെന്ന് മകളെ പറഞ്ഞു മനസിലാക്കേണ്ടത് അമ്മയുടെ ചുമതലയാണ്.