ആലപ്പുഴ: മാതൃഭൂമിയുടെ കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയുടെ സഹായവിതരണം ചൊവ്വാഴ്ച അപ്പര്‍ കുട്ടനാട്ടില്‍ നടന്നു. വീയപുരം, പള്ളിപ്പാട്, ഹരിപ്പാട്, നഗരസഭ എന്നിവിടങ്ങളിലെ 30 ക്യാമ്പുകളിലായി 1725 കുടുംബങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കി. 6900 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, വസ്ത്രങ്ങള്‍, തേങ്ങ, കുടിവെള്ളം തുടങ്ങിയവയാണ് വിതരണം ചെയ്തത്.