നെടുങ്കണ്ടം: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് സഹായവുമായി നെടുങ്കണ്ടം എം.ഇ.എസ്. കോളേജിലെ വിദ്യാർഥികൾ. നെടുങ്കണ്ടം പഞ്ചായത്തിലെ കടകൾ, പൊതുജനങ്ങൾ, കോളേജ് അധ്യാപകർ, വിദ്യാർഥികൾ, സമീപ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും എൻ.സി.സി. യൂണിറ്റും ചേർന്നാണ് ഫണ്ട് ശേഖരണം നടത്തിയത്.

കോളേജിൽ നടന്ന ചടങ്ങിൽ ഈ തുക ഉപയോഗിച്ച് വാങ്ങിയ പലവ്യഞ്ജനസാധനങ്ങൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകളെ ഏൽപ്പിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ.എം.റഷീദ് ദുരിതാശ്വാസരംഗത്ത് പ്രവർത്തിക്കുന്ന ചങ്ങനാശ്ശേരി മീഡിയ വില്ലേജിന് സാധനങ്ങൾ കൈമാറി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ കെ.എ.റമീന, സി.ടി.ഷാനവാസ്, എൻ.സി.സി. പ്രോഗ്രാം ഓഫീസർ റിഷാൽ റഷീദ് എന്നിവർ സംസാരിച്ചു.