പരവൂർ : പ്രളയദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് പരവൂർ കൂനയിൽ ഗവ. എൽ.പി.സ്കൂൾ വി.കെ.സി. നന്മ കൈത്താങ്ങ്.

സ്കൂളിലെ നന്മ ക്ലബ്ബ് വസ്ത്രങ്ങൾ, അരി, പയർ, വാഷിങ്‌ പൗഡർ, മെഴുകുതിരി, സോപ്പ്, ബിസ്കറ്റ് തുടങ്ങിയവയാണ് ശേഖരിച്ചത്. ഇത് പിന്നീട് ദുരിതബാധിതർക്ക് കൈമാറി. സമാഹരണ പ്രവർത്തനങ്ങൾക്ക് കോ-ഓർഡിനേറ്ററായ സി.എസ്.സന്തോഷ്‌കുമാർ, പ്രഥമാധ്യാപിക സലീന, അധ്യാപകരായ അബില, ദിവ്യ, പ്രവീണ എന്നിവർ നേതൃത്വം നൽകി.