കളമശ്ശേരി: വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായമായി മാതൃഭൂമി ഒരുക്കുന്ന ‘കുട്ടനാടിനൊരു കൈത്താങ്ങ്’ പദ്ധതിയിലേക്ക്‌ കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ്‌ അസോസിയേഷന്റെ ഒരു ലക്ഷം രൂപയുടെ സഹായം.

കളമശ്ശേരി എച്ച്.എം.ടി. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്മോൾ ഇൻഡസ്ട്രീസ്‌ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ വ്യവസായ വാണിജ്യ ഡയറക്ടർ കെ. ബിജുവിൽനിന്ന് മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ പി. സിന്ധു ചെക്ക് ഏറ്റുവാങ്ങി.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ദാമോദർ അവണൂർ, ജനറൽ സെക്രട്ടറി എ. നിസാറുദ്ദീൻ, വൈസ് പ്രസിഡന്റുമാരായ കെ.കെ. രമേശ്, കെ.ഐ. ജോസഫ്‌, എം. ഖാലിദ്, ജോയിന്റ് സെക്രട്ടറി എബ്രഹാം കുര്യാക്കോസ്‌, ട്രഷറർ പി.ജെ. ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.