കുട്ടനാട് വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. കാലവര്‍ഷം ഒരുപാട് കുടുംബങ്ങളെ സ്വന്തം വീടുകളില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. ഇതുവരെ ജീവിച്ച വീട്ടില്‍നിന്നും നാട്ടില്‍നിന്നും എല്ലാം ഉപേക്ഷിച്ച് ഇറങ്ങേണ്ടിവന്ന ഈ മനുഷ്യര്‍ ഇപ്പോള്‍ പലയിടങ്ങളിലായുള്ള അഭയാര്‍ഥിക്യാമ്പുകളില്‍ ഇനിയെന്ത് എന്നറിയാതെ പകച്ചുനില്‍ക്കുന്നു. ഇവിടെയുള്ള മനുഷ്യര്‍ക്ക് ഇപ്പോള്‍ വേണ്ടത് സഹാനുഭൂതിയുള്ള നല്ല മനസ്സുകളുടെ കൈത്താങ്ങാണ്. ഈ അവസ്ഥ മനസ്സിലാക്കി ചെന്നൈ വെള്ളപ്പൊക്ക സമയത്ത് ചെയ്തതുപോലെ മാതൃഭൂമി കുട്ടനാടിന് ഒരു കൈത്താങ്ങുമായെത്തുന്നു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഒപ്പംചേരുമെന്ന് പ്രതീക്ഷിക്കുന്നു.
സഹായമെത്തിക്കാം | |
A/C Name | Kuttanadinu Mathrubhumiyude Oru Kaithangu |
Current A/C No | 37831488523 |
Bank | State Bank Of India |
Bank Branch | Kannur Road, Calicut |
Branch IFSC | SBIN0070188 |
വെള്ളമാണ് എല്ലായിടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലാണ് ജനങ്ങള്‍. കുടിവെള്ളം, വസ്ത്രം, പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ എല്ലാത്തിനും പുറമെ നിന്നുമുള്ള സഹായം വേണം. വെള്ളം വറ്റിയാലും കാര്യങ്ങള്‍ സാധാരണ നിലയിലെത്താന്‍ സമയമെടുക്കും. ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന എന്ത് സഹായവും കുട്ടനാടിന് ഈ സാഹചര്യത്തില്‍ ആവശ്യമാണ്. പാല്‍പ്പൊടി, ബേബി ഫുഡ്, ശുദ്ധജലം എന്നിവയും, നൈറ്റി, തോര്‍ത്ത് തുടങ്ങിയ വസ്ത്രങ്ങളുമാണ് ദുരിതം അനുഭവിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്.