ഉമ്മന്‍ചാണ്ടി
ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവര്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനായി ടീം സോളാര്‍ കമ്പനിയെയും സരിത എസ്. നായരെയും സഹായിച്ചു. ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും  സരിതയില്‍നിന്നും അവരുടെ കമ്പനിയില്‍നിന്നും വലിയതുക കൈക്കൂലി വാങ്ങി. അഴിമതി നിരോധന നിയമത്തിലെ 7, 8, 9, 13 വകുപ്പുകള്‍പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാം. 
 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്റെകീഴിലെ പോലീസുദ്യോഗസ്ഥരെ സ്വാധീനിച്ചു.

ആര്യാടന്‍ മുഹമ്മദ് 
ഊര്‍ജമന്ത്രിയായിരുന്ന അദ്ദേഹം നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത എസ്. നായരെയും സഹായിച്ചു.