തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിന് നിയോഗിച്ച പ്രത്യേകസംഘത്തെ നയിക്കുക ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍. ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി. ദിനേന്ദ്ര കശ്യപ്, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി. പി.ബി. രാജീവ്, വിജിലന്‍സ് ഡിവൈ.എസ്.പി. ഇ.എസ്. ബിജിമോന്‍, തിരുവനന്തപുരം സി.ബി.സി.ഐ.ഡി. ഡിവൈ.എസ്.പി. എ. ഷാനവാസ്, കൊല്ലം എസ്.ബി.സി.ഐ.ഡി. ഡിവൈ.എസ്.പി. ബി. രാധാകൃഷ്ണപിള്ള എന്നിവര്‍ സംഘാംഗങ്ങള്‍.

പോലീസ്, ജയില്‍  വകുപ്പുകളിലെ മാറ്റങ്ങള്‍  പഠിക്കാന്‍ കമ്മിഷന്‍
സോളാര്‍  കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ്, ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പഠിക്കാന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, മുന്‍ ചീഫ്സെക്രട്ടറി നീലാ ഗംഗാധരന്‍, മുന്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് എന്നിവരടങ്ങിയ കമ്മിഷനെ നിയോഗിച്ചു. ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.