തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തിനായി 2013 ഒക്ടോബര്‍ 28-നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനെ നിയമിച്ചത്. ആറുമാസത്തേക്ക് നിയമിച്ച കമ്മിഷന്റെ കാലാവധി എട്ടുതവണയായി 2017 സെപ്റ്റംബര്‍ 27 വരെ നീട്ടിനല്‍കിയിരുന്നു.
നാലുവര്‍ഷംനീണ്ട അന്വേഷണത്തില്‍ ഉമ്മന്‍ ചാണ്ടിയെ 14 മണിക്കൂറോളം വിസ്തരിച്ചു. 353 സിറ്റിങ്ങുകള്‍ നടത്തി. 214 സാക്ഷികളെ വിസ്തരിച്ചു. 812 രേഖകള്‍ പരിശോധിച്ചു. ഏഴുകോടി രൂപയാണ് കമ്മിഷന്‍ ചെലവിട്ടത്. നാലുഭാഗങ്ങളായി 1073 പേജുകളുള്ളതാണ് റിപ്പോര്‍ട്ട്.