ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച്  65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ  തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജി 7,13,763 വോട്ടും എതിര്‍സ്ഥാനാര്‍ഥിയായ പി.എ.സാംഗ്മ 3,67,314 വോട്ടുമാണ് നേടിയത്. ആദ്യഘട്ടത്തിലെ വിശകലനപ്രകാരം പ്രതീക്ഷിച്ച വോട്ടുകളെല്ലാം എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഗോവയിലും ഗുജറാത്തിലും വോട്ടുചോര്‍ച്ചയുണ്ടായി. 

ദളിത് വിഭാഗത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പിന്നോക്ക വിഭാഗക്കാരായ പ്രധാനമന്ത്രിയും രാഷ്ട്രപതിയും എന്ന അപൂര്‍വ്വതയും സൃഷ്ടിക്കപ്പെടുകയാണ്. അടുത്ത മാസം നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിന് വിജയം ഉറപ്പാണ് എന്നതിനാല്‍ സംഘപരിവാര്‍ കുടുംബത്തില്‍ നിന്നും വരുന്ന മൂന്ന് പേര്‍ രാജ്യത്തിന്റെ തലപ്പത് വരും. 

വിജയവാര്‍ത്ത പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി,ബിജെപി അധ്യക്ഷന്‍ അമിത്ഷാ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയ രാംനാഥ് കോവിന്ദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും ബിജെപിയുടെ അണികളും തടിച്ചു കൂട്ടിയിരിക്കുകയാണ്. അല്‍പസമയത്തിനകം അദേഹം മാധ്യമങ്ങളെ കാണും എന്നാണ് പ്രതീക്ഷിക്കുന്നത്.

പക്ഷേ ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രമുഖ നേതാക്കള്‍ ഇതിനോടകം അദ്ദേഹത്തെ കണ്ട് അനുമോദനങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ജന്മനാട്ടില്‍  ആഘോഷം ആരംഭിച്ചു കഴിഞ്ഞു. 

'ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച രാംനാഥ് കോവിന്ദ്'......

സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ട് വിഹിതം: (സംസ്ഥാനം - രാംനാഥ് കോവിന്ദിന് കിട്ടിയ വോട്ടുകള്‍ - മീരാകുമാറിന് കിട്ടിയ വോട്ടുകള്‍ എന്ന ക്രമത്തില്‍)

ആന്ധ്രാപ്രദേശ് - 27,189 - 0 
അരുണാചല്‍ പ്രദേശ് - 448 - 24
അസം - 10,556 - 4060 
ബീഹാര്‍ - 22,460 - 18867
ഗോവ - 500 - 220
ഗുജറാത്ത്  - 19,404 -7203
ഹരിയാന - 8176 - 1792
ഹിമാചല്‍ പ്രദേശ് - 1530 - 1087
ജമ്മു-കശ്മീര്‍ - 4032 - 20160
ജാര്‍ഖണ്ഡ് - 8976 - 4576
ഛത്തീസ്ഗണ്ഡ് - 6708 - 4515 

മൊത്തം - 4,97,585 - 2,40,594 

ആന്ധ്രപ്രദേശില്‍ നിന്നുള്ള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുള്ള 95.8 ളതമാനം വോട്ടും നേടിയെടുത്തു. എന്നാല്‍ ബീഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് കക്ഷികളുടെ പിന്തുണയോടെ 45.7 ശതമാനം വോട്ട് വിഹിതം മീരാകുമാര്‍ നേടിയെടുത്തു.

ആഹ്‌ളാദലഹരിയില്‍ കോവിന്ദിന്റെ ജന്മഗ്രാമം......