കണ്ണൂരില്‍നിന്നുള്ള എം.എല്‍.എ. മന്ത്രിയാകുന്നത് രണ്ടാംതവണ. കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ്. 1971-ല്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരികികുമ്പോള് ലോക്സഭ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ കാസര്‍ക്കോട്ട് ഇ.കെ. നായനാരെ അട്ടിമറിച്ചു. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ 1980-ല്‍ എ.കെ ആന്റണിക്കൊപ്പം എല്‍.ഡി.എഫിലെത്തി.
1980-ല്‍ ഇരിക്കൂറില്‍ നിന്നും 2006-ല്‍ എടക്കാടുനിന്നും നിയമസഭയിലേക്ക് വിജയിച്ചു. ജ്യോതിഷ പണ്ഡിതന് പരേതനായ കടന്നപള്ളി കണ്ടോന്താറില്‍ പി.വി കുഞ്ഞികൃഷ്ണന് ഗുരുക്കളുടെയും ടി.കെ പാര്‍വതിയുടെയും മകന്. 1944 ജൂലായ് ഒന്നിന് ജനിച്ചു. ബി.എ എല്‍.എല്‍.ബി. ഭാര്യ: റിട്ട. അധ്യാപിക സി.എം സരസ്വതി. മകന് മിഥുന് ( അവിയല്‍ മ്യൂസിക്ക് ബാന്‍ഡ്).