നിര്‍ഭയക്ക് നീതി

ഏഴുവര്‍ഷവും മൂന്നുമാസവും നീണ്ടുനിന്ന നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ നിര്‍ഭയയ്ക്ക്, ഇന്ത്യയുടെ മകള്‍ക്ക് നീതി ലഭിച്ചിരിക്കുന്നു. രാജ്യം നല്‍കിയ പേരുപോലെ അവള്‍ നിര്‍ഭയയായിരുന്നു. ആന്തരികാവയവങ്ങള്‍ തകര്‍ന്നിട്ടും മൃതപ്രായയായിട്ടും അവള്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അവള്‍ ഉറച്ചുവിശ്വസിച്ചു. അവസാന നിമിഷം വരെ മരണത്തോട് പോരാടി, ഒടുവില്‍ കീഴടങ്ങി. രാജ്യ തലസ്ഥാനത്തെ തെരുവുകളിലൊന്നില്‍ മൃഗീയമായി ആക്രമിക്കപ്പെട്ട്, മൃതപ്രായയായ അവളെ കണ്ടെത്തിയ 2012 ഡിസംബര്‍ 16-ന് ലോകത്തിന് മുന്നില്‍ അപമാനഭാരത്താല്‍ തലകുനിച്ചതാണ് ഇന്ത്യ. അവള്‍ക്ക് നീതിതേടി തെരുവിലിറങ്ങിയത് രാജ്യം ഒന്നടങ്കമായിരുന്നു. ഇന്നവള്‍ക്ക് നീതി ലഭിക്കുമ്പോഴും അവള്‍ക്ക് പിന്തുടര്‍ച്ചക്കാരുണ്ട്.

കേസിന്റെ നാൾവഴികൾ

Stories