Mission Chennai
മെഡിക്കല്‍ ക്യാമ്പില്‍നിന്ന്. ഫോട്ടോ: വി രമേഷ്

mathrubhumi flood relief fundചെന്നൈ: മഴക്കെടുതിയില്‍പ്പെട്ട് ദുരിതം പേറുന്നവര്‍ക്ക് ആശ്വാസമായി മാതൃഭൂമിയും അപ്പോളൊ ആസ്പത്രിയും ചേര്‍ന്നൊരുക്കുന്ന വൈദ്യപരിശോധന ക്യാമ്പിന് തിങ്കളാഴ്ച്ച രാവിലെ തുടക്കമായി. സെയ്ദാപ്പേട്ടില്‍ രാവിലെ 9 ന് ആരംഭിച്ച കാമ്പിലേക്ക് ആയിരങ്ങളാണ് ചികിത്സ തേടിയെത്തിയത്.

അപ്പോളോ ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി. ബാലസുബ്രഹ്മണ്യന്റെ കീഴില്‍ 20 ഡോക്ടര്‍മാര്‍ 15 നേഴ്‌സുമാര്‍, 20 പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ക്യാമ്പിന്റെ ഭാഗമാകുന്നുണ്ട്. 

Mission Chennai2
മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നവര്‍. ഫോട്ടോ: വി രമേഷ്

മാതൃഭൂമി ചെന്നൈ മാര്‍ക്കറ്റിങ്ങ് മാനേജര്‍ സുനില്‍ രാമചന്ദ്രന്‍ മെഡിക്കല്‍ ക്യാമ്പന് നേതൃത്വം നല്‍കുന്നു, സെയ്ദാപ്പേട്ട വാര്‍ഡ് കൗണ്‍സിലര്‍ എം.എന്‍.ബാബു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കൊരട്ടൂര്‍, മുടിച്ചൂര്‍, മൗലിവാക്കം, പുളിയന്തോപ്പ് എന്നിവിടങ്ങളിലാണ് വരും ദിവസങ്ങളില്‍ ക്യാമ്പ്. മാതൃഭൂമിയുടെ ചെന്നൈയിലെ ജീവനക്കാര്‍ക്ക് പുറമെ ക്യാമ്പുകള്‍ ഒരുക്കാനും മറ്റ് സഹായ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരളത്തില്‍ നിന്നുള്ള മാതൃഭൂമി സംഘവും ചെന്നൈയില്‍ എത്തിയിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍