എല്ലാം തകര്‍ത്ത പ്രളയത്തിനൊടുവില്‍ ഉടുതുണിക്കു മറുതുണിയില്ലാതെ കേഴുകയാണ് ചെന്നൈ മഹാനഗരം. സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളും അടിവസ്ത്രങ്ങളുമാണ് അടിയന്തിരമായി ചെന്നൈക്കാവശ്യം.  ചെന്നൈക്കൊരു കൈത്താങ്ങ് പദ്ധതിയോടു സഹകരിച്ച് കേരളത്തിന്റെ മനസ്സാക്ഷി വെച്ചുനീട്ടിയ സഹായവുമായി ചെന്നൈയിലെത്തിയ മാതൃഭൂമിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ സാധാരണക്കാരായ വീട്ടമ്മമാരും പെണ്‍കുട്ടികളും പങ്കുവെച്ച സങ്കടങ്ങളില്‍ പ്രധാനം ഇതായിരുന്നു: ഉടുതുണിക്കു മറുതുണിയില്ല. എല്ലാം പ്രളയം കൊണ്ടു പോയി. പുസ്തകങ്ങളും മരുന്നുകളും വസ്ത്രങ്ങളുമുള്‍പ്പെടെ, എല്ലാം. സഹായിക്കണം. 

Sahodarikk Sasnehamഅടിയന്തിരമായ അവരുടെ ആവശ്യ നിവൃത്തിക്കായി മാതൃഭൂമി മുന്‍കൈയെടുത്തു. ചെന്നൈ പ്രളയ ദുരന്തത്തില്‍പ്പെട്ട അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി മാതൃഭൂമി 'സഹോദരിക്ക് സസ്‌നേഹം'  പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രശസ്തരും സാധാരണക്കാരുമായ സുമനസ്സുകള്‍ പദ്ധതിക്ക് സഹായവാഗ്ദാനവുമായി എത്തിക്കൊണ്ടിരിക്കുകയാണ്.

സഹോദരിമാര്‍ക്ക് സഹായവുമായി ആശാ ശരത്

'സഹോദരിക്ക് സസ്‌നേഹം' പദ്ധതിയിലേക്ക്‌ ആശാ ശരത്തിന്റെ വക ഒരു ലക്ഷം

ദുബായ് : ചെന്നൈ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹോദരികള്‍ക്ക് സഹായമെത്തിക്കുന്നതിനായി മാതൃഭൂമി ആരംഭിച്ച സഹോദരിക്ക് സസ്‌നേഹം പദ്ധതിയിലേക്ക് ചലച്ചിത്രതാരം ആശാ ശരത്ത് ഒരു ലക്ഷം രൂപ സംഭവന നല്‍കി. ദുബായ് ഖിസൈസിലെ ആശാ ശരത്തിന്റെ വീട്ടില്‍ വച്ച്. മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രന്‍ ചെക്ക് ഏറ്റുവാങ്ങി.

മാതൃഭൂമിയുമായി കൈകോര്‍ത്ത് നയന്‍താര

nayansസഹോദരിക്ക് സസ്‌നേഹം പദ്ധതിയിലേക്ക് സഹായവാഗ്ദാനവുമായി നിരവധി വനിതാ സെലിബ്രിറ്റികള്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തി.പദ്ധതിപ്രകാരം ആയിരം കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കാമെന്ന് ചലച്ചിത്രതാരം നയന്‍താര മാതൃഭൂമി ന്യൂസിനെ അറിയിച്ചു. 'മാതൃഭൂമി ചെന്നൈയുടെ കണ്ണീരൊപ്പാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാനുഷികതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് ഉടുതുണിക്ക്  മറുതുണിയില്ലാതെ വിഷമിക്കുന്ന ചെന്നൈ സഹോദരിമാരുടെ സങ്കടങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കു വേണ്ടി മാതൃഭൂമി ഏര്‍പ്പെടുത്തിയ 'സഹോദരിക്ക് സസ്‌നേഹം' പദ്ധതിയില്‍ സന്തോഷത്തോടെ ഞാനും പങ്കാളിയാവുകയാണ്.'  നയന്‍താര പറഞ്ഞു

സഹോദരിക്ക് സസ്‌നേഹം അഭിനന്ദനീയം:മഞ്ജുവാര്യര്‍

manjuമാതൃഭൂമിയുടെ 'സഹോദരിക്ക് സസ്‌നേഹം' എന്ന പദ്ധതിയെ അഭിനന്ദിച്ച മഞ്ജുവാര്യര്‍ പദ്ധതിയിലേക്ക് താന്‍ 25,000 രൂപ സംഭാവന ചെയ്യുന്നതായി അറിയിച്ചു.'അവിടെയുള്ള സ്ത്രീകള്‍ക്ക് വസ്ത്രങ്ങളും ഉള്‍വസ്ത്രങ്ങളും സാനിറ്ററി നാപ്കിന്‍സ് പോലുള്ള അത്യാവശ്യ സാധനങ്ങളാണ് ആവശ്യം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങളെ ഒരു പരിധി വരെ തടയാന്‍ അത് സഹായിക്കും. അതിന് വേണ്ടി മാതൃഭൂമി എടുത്തിരിക്കുന്ന 'സഹോദരിക്ക് സസ്‌നേഹം' എന്ന പരിശ്രമത്തെ എത്ര  അഭിനന്ദിച്ചാലും  മതിയാകില്ല. എന്റെ ഭാഗത്ത് നിന്ന് 25,000 രൂപ ഈ പദ്ധതിയിലേക്ക് സംഭാവന നല്‍കുകയാണ്.' മഞ്ജു പറഞ്ഞു.


പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷം ജെ.കെ.മേനോന്‍

 

director

മാതൃഭൂമിയുടെ ചെന്നൈയ്‌ക്കൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് ടി.ജെ.എസ്.വി സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ആന്റ് ഗാല്‍വനൈസിങ് ഇന്ത്യാലിമിറ്റഡ് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെ.കെ മേനോനില്‍ നിന്ന് മാതൃഭൂമി മാര്‍ക്കറ്റിംഗ് ആന്റ് ഇലക്ട്രോണിക് മീഡിയ ഡയറക്ടര്‍  എംവി ശ്രേയാംസ് കുമാര്‍ എം.എല്‍.എയാണ് ചെക്ക് ഏറ്റുവാങ്ങിയത്. ചെന്നൈയ്‌ക്കൊരു കൈത്താങ്ങ് സംരംഭത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജെ.കെ മേനോന്‍ പറഞ്ഞു. 

50 പേര്‍ക്ക് വസ്ത്രക്കിറ്റുമായി അഞ്ജു ബോബിജോര്‍ജ്

anjuസ്‌പോര്‍ട്‌സ് താരം അഞ്ജുബോബി ജോര്‍ജും 'സഹോദരിക്ക് സസ്‌നേഹം' പദ്ധതിയിലേക്ക്  50 പേര്‍ക്കുള്ള സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

 

kavyaസഹായവുമായി കാവ്യ

സഹോദരിക്ക് സസ്‌നേഹം പദ്ധതിയില്‍ സഹകരിക്കുമെന്ന് ചലച്ചിത്ര താരം കാവ്യ മാധവനും അറിയിച്ചു. ചെന്നൈയിലുള്ള സുഹൃത്തുക്കള്‍ വഴി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കാവ്യ നേരത്തേ പങ്കാളിയായിരുന്നു.

സഹായവുമായി കൊച്ചി മേയറും മെഡിമിക്‌സും

souminiകൊച്ചി മേയര്‍ സൗമിനി ജയിന്റെ തന്റെ ഒരു മാസത്തെ ഓണറേറിയമാണ് വാഗ്ദാനം ചെയ്തത്. പദ്ധതിയുള്‍പ്പെടുത്തി മാതൃഭൂമി നല്‍കുന്ന കിറ്റിലേക്ക് മെഡിമിക്‌സ് ഗ്രൂപ്പ് 6000 സോപ്പുകളും നല്‍കുമെന്ന് അറിയിച്ചു.

പിന്തുണയുമായി അഞ്ജലി മേനോന്‍

anjമാതൃഭൂമിയുടെ 'സഹോദരിക്ക് സസ്‌നേഹം'  എന്ന പദ്ധതിക്ക് പിന്തുണ അറിയിച്ച് ചലച്ചിത്ര സംവിധായിക അഞ്ജലി മോനോനും രംഗത്തെത്തി.  ഫെയ്‌സ്ബുക്ക് പേജില്‍ മാതൃഭൂമിയുടെ 'സഹോദരിക്ക് സസ്‌നേഹം' പദ്ധതിയെ കുറിച്ച് പോസ്റ്റിട്ട അഞ്ജലി മോനോന്‍ തന്റെ സഹായവാഗ്ദാനം മാതൃഭൂമിയെ അറിയിക്കുകയും ചെയ്തു.

 

മലയാളത്തിന്റെ മനസ്സുണര്‍ന്നു: ആദ്യനാളില്‍ സഹോദരിമാര്‍ക്കായി 5000 കിറ്റുകള്‍

പ്രളയത്തില്‍ ഉടുതുണിക്ക് മറുതുണി നഷ്ടമായ ചെന്നൈയിലെ സഹോദരിമാരെ സഹായിക്കണമെന്ന മാതൃഭൂമിയുടെ അഭ്യര്‍ഥന മലയാളത്തിന്റെ പെണ്‍മനസ്സിനെ തൊട്ടു. അവളുടെ കണ്ണീരൊപ്പാന്‍ ഒറ്റയായും കൂട്ടായും രംഗത്തെത്തിയ സ്ത്രീകള്‍ മാതൃഭൂമി വെച്ചുനീട്ടിയ സഹോദരിക്ക് സസ്‌നേഹം എന്ന സംരംഭത്തെ ഏറ്റെടുത്തു.  

ചെന്നൈയിലെ സഹോദരിമാര്‍ക്ക് സ്‌നേഹവസ്ത്രങ്ങള്‍ നല്‍കാനുള്ള മാതൃഭൂമിയുടെ സഹോദരിക്ക്  സസ്‌നേഹം പദ്ധതിയിലൂടെ ആദ്യദിനം അയ്യായിരത്തിലേറെ കിറ്റുകള്‍ക്കുള്ള പണം സമാഹരിക്കാനായി. ചലച്ചിത്രകായികതാരങ്ങള്‍ക്കുപിന്നാലെ നന്മവറ്റാത്ത മനുഷ്യരൊന്നാകെ അണിനിരന്നാണ് സംരംഭം ഒറ്റദിവസം കൊണ്ട് വന്‍ വിജയമാക്കിമാറ്റിയത്. 

കൊച്ചി നേവി ചില്‍ഡ്രന്‍സ് സ്‌കൂള്‍ 24,500 രൂപ നല്‍കി സംരംഭത്തോടൊപ്പം പങ്കുചേര്‍ന്നു. ചാലക്കുടി ക്രസന്റ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 50,000 രൂപ വിലവരുന്ന 200 കിറ്റുകള്‍ സംഭാവനയായി നല്‍കി. വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികളും സംഘം ചേര്‍ന്ന് മാതൃഭൂമിയുടെ വിവിധ ഓഫീസുകളിലെത്തി സംഭാവനകള്‍ കൈമാറി. ചെന്നൈക്കൊരു കൈത്താങ്ങായി മാതൃഭൂമി തുടങ്ങിവെച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായാണ് സഹോദരിക്ക് സസ്‌നേഹം എന്ന സംരംഭത്തിന് തുടക്കമിട്ടത്. 

പ്രളയത്തില്‍ വസ്ത്രങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്കായി 5000 സ്‌നേഹവസ്ത്രക്കിറ്റുകള്‍ നല്‍കുക എന്നതായിരുന്നു ലക്ഷ്യം. ശനിയാഴ്ചയ്ക്കകം ഇതിനുള്ള പണം സ്വരൂപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, സമൂഹത്തിന്റെ നാനാതുറകളിലുമുള്ള സ്ത്രീകള്‍ സംരംഭത്തെ തങ്ങളുടെ സ്വന്തം പദ്ധതിയായി ഏറ്റെടുത്തതോടെ ആദ്യദിവസം തന്നെ അയ്യായിരത്തിലേറെ കിറ്റുകള്‍ക്കുള്ള പണം ലഭിച്ചു.

101 കിറ്റുകള്‍ സംഭാവന നല്‍കി

malabar

 

സഹോദരിക്ക് സ്‌നേഹപൂര്‍വ്വം പദ്ധതിയിലേക്കുള്ള  101 വസ്ത്രകിറ്റുകള്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി മോഹനന്‍ സംഭാവന മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന് കൈമാറി

ഖദീജയുടെ 25,000

khadeeja

സഹോദരിക്ക് സസ്‌നേഹം പദ്ധതിയിലേക്ക് കോഴിക്കോട് പുതിയറ സ്വദേശി ഖദീജ 25,000 രൂപ സംഭാവന ചെയ്തു.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രയോഗം  50,000 രൂപ നല്‍കി

sreekandeswara temple

സഹോദരിക്ക് സസ്‌നേഹം പദ്ധതിയിലേക്ക് കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം 50,000 രൂപ സംഭാവന നല്‍കി. ചെന്നൈ ദുരിതാശ്വാസത്തിനായുള്ള മാതൃഭൂമി ഫണ്ടിലേക്ക് ആദ്യമായാണ് ഒരു ക്ഷേത്രകമ്മിറ്റി സംഭാവന നല്‍കുന്നത്. 

ക്ഷേത്ര യോഗം ജനറല്‍ സെക്രട്ടറി ഇ.അനിരുദ്ദന്‍ മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന് ചെക്ക് കൈമാറി. ക്ഷേത്രയോഗം മുന്‍ വൈസ് പ്രസിഡന്റ് കെ.ടി ജനാര്‍ദനന്‍, ജോ.സെക്രട്ടറി ഇ.സുരേഷ് ബാബു, ട്രഷഷര്‍ കെ.അരുണ്‍ കുമാര്‍, ഡയറക്ടര്‍മാരായ തറമ്മല്‍ പ്രസന്നകുമാര്‍, ദിനേശന്‍ പാണര്‍കണ്ടി, മാതൃഭൂമി പബ്ലിക് റിലേഷന്‍സ് മാനേജര്‍ പ്രമോദ് എന്നിവരും സന്നിഹിതരായിരുന്നു.

നിങ്ങള്‍ക്കും പങ്കാളികളാകാം

'സഹോദരിക്ക് സസ്‌നേഹം' എന്ന മാതൃഭൂമിയുടെ ചെന്നൈ സഹായ സംരംഭത്തിലൂടെ നിങ്ങള്‍ക്കും ഇതില്‍ പങ്കാളികളാവാം. ഒരു നൈറ്റിയും ബ്രാസിയറും പാന്റീസും നാപ്കിന്‍സും അടങ്ങുന്ന സഹായ പാക്കറ്റിന് 250 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരാള്‍ക്ക് എത്ര പാക്കറ്റിനുള്ള തുക വേണമെങ്കിലും നല്‍കാം. ഇന്നും നാളെയും ഈ സഹായം മാതൃഭൂമിയില്‍ സ്വീകരിക്കും. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതൃഭൂമി യൂണിറ്റുകളില്‍ സഹായങ്ങള്‍ എത്തിക്കാം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9544011000.

കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഓഫീസ് സമയത്ത് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

മുംബൈ   :  022 - 28571387, 022- 2854091, മൊബൈല്‍ നമ്പര്‍: മിനി ഹരികൃഷ്ണന്‍-  09833100660

ഡല്‍ഹി :  011- 23711444,011- 23733122, മൊബൈല്‍ നമ്പര്‍: ശ്രീകുമാര്‍ - 09810100176

ചെന്നൈ : 044 - 28112062, മൊബൈല്‍ നമ്പര്‍: സുനില്‍ രാമചന്ദ്രന്‍ - 09840017820

ബെംഗളുരു :  080 - 41527517, മൊബൈല്‍ നമ്പര്‍: അനില്‍ മേനോന്‍ - 09880195758

കോയമ്പത്തൂര്‍ : 0422 - 2300567