Chennai 2
ഈ വര്‍ഷത്തെ മികച്ച ഓണം ബിസിനസ്സിന് തൃശ്ശൂരിലെ ടോംയാസ് പരസ്യഏജന്‍സിക്ക് മാതൃഭൂമയില്‍നിന്നും ലഭിച്ച റഷ്യന്‍ ടൂറിനുള്ള ടിക്കറ്റ് തുക ടോംയാസ് ഉടമ തോമസ് പാവറട്ടി മാതൃഭൂമി ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക്‌സ് മീഡിയ എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ.യ്ക്ക് കൈമാറുന്നു.

കോഴിക്കോട്: ഈ വര്‍ഷത്തെ മികച്ച ഓണം ബിസിനസ്സിന് തൃശ്ശൂരിലെ ടോംയാസ് പരസ്യ ഏജന്‍സിക്ക് മാതൃഭൂമിയില്‍നിന്നും ലഭിച്ച റഷ്യന്‍ ടൂറിനുള്ള രണ്ട് ടിക്കറ്റിന്റെ തുക മാതൃഭൂമിയുടെ ചെന്നൈയ്‌ക്കൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് സംഭാവനചെയ്തു. mathrubhumi flood relief fund

കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ ടോംയാസ് ഉടമയും ചീഫ് എക്‌സിക്യൂട്ടീവുമായ  തോമസ് പാവറട്ടി മാതൃഭൂമി ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക്‌സ് മീഡിയ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യ്ക്ക് സമ്മാനത്തുകയായ 1,82,091രൂപ കൈമാറി.