ചെന്നൈ : തെന്‍ചെന്നൈ കൈരളി അസോസിയേഷനും ചെന്നൈ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറും പ്രളയബാധിത പ്രദേശമായ വെട്ടുവാങ്കണിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇവിടത്തെ മഹാത്മാഗാന്ധി നഗറിലെ അലീമാ കോളനിയിലുള്ള മുസ്ലിം പള്ളിയോടനുബന്ധിച്ചുള്ള കെട്ടിടത്തിലായിരുന്നു ക്യാമ്പ്. 800-ഓളം പേര്‍ പരിശോധനയ്‌ക്കെത്തി. ഒമ്പതു ഡോക്ടര്‍മാരും പാലിയേറ്റീവ് കെയറിന്റെ നഴ്സുമാരും ടീമിലുണ്ടായിരുന്നു. ആവശ്യമുള്ളവര്‍ക്ക് മരുന്നുകളും സൗജന്യമായി നല്‍കി. നവോദയ സുരേഷ് ബാബു, ഗംഗാധരന്‍, ഡൗട്ടണ്‍ മോഹന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.