ന്യൂഡല്‍ഹി:  എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. അദ്ദേഹത്തിന്റെ വേര്‍പാട് രാഷ്ട്രീയ- പത്രപ്രവര്‍ത്തന മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ജാവ്‌ദേക്കര്‍ ട്വീറ്റ് ചെയ്തു. 

എം.പി വീരേന്ദ്രകുമാര്‍ ഒരു രാഷ്ട്രീയക്കാരന്‍, സോഷ്യലിസ്റ്റ്, എഴുത്തുകാരന്‍,  മാധ്യമപ്രവര്‍ത്തകന്‍ എന്നിവയായിരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രിയെന്ന നിലയില്‍ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. മാനേജിങ് ഡയറക്‌റെന്ന നിലയില്‍ മാതൃഭൂമി  ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി. അദ്ദേഹത്തിന്റെ നിര്യാണം രാഷ്ട്രീയ, പത്രപ്രവര്‍ത്തന മേഖലയക്ക് തീരാനഷ്ടമാണ്- അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍  അനുശോചനം അറിയിച്ചിട്ടുണ്ട്. 

സ്വരാജ് ഇന്ത്യ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവും വിരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.  രാജ്യമെമ്പാടുമുള്ള സോഷ്യലിസ്റ്റുകള്‍ക്ക് ഇതൊരു നഷ്ടമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Content Highlights: Union Minister Prakash Javadekar and activists Yogendra Yadav Condolences Veerendrakumar demises