NITI Aayog CEO Amitabh Kantന്യൂഡല്‍ഹി: എംപി വീരേന്ദ്ര കുമാറിന്റെ മരണത്തില്‍ നീതി ആയോഗ് സിഇഒയും കോഴിക്കോട് മുന്‍ ജില്ലാ കളക്ടറുമായ അമിതാഭ് കാന്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

ഊര്‍ജസ്വലതയും പ്രസരിപ്പും നിറഞ്ഞ, സരസവും അസാമാന്യവുമായ വ്യക്തിത്വത്തിനുടമയായിരുന്നു വീരേന്ദ്രകുമാറെന്ന് അമിതാഭ് കാന്ത് പറഞ്ഞു. അത്യന്തം ശുഭാപ്തിവിശ്വാസം സൂക്ഷിച്ചിരുന്ന അദ്ദേഹം ഏറെ പ്രചോദനം പകരുന്ന വ്യക്തിയായിരുന്നുവെന്നും അമിതാഭ് കാന്ത് അനുശോചന സന്ദേശത്തില്‍ സൂചിപ്പിച്ചു. 

കോഴിക്കോട് കളക്ടറായി ചുമതല നിര്‍വഹിച്ചിരുന്ന കാലത്ത് വീരേന്ദ്രകുമാറില്‍ നിന്ന് ഉപദേശവും മാര്‍ഗനിര്‍ദേശവും ലഭിക്കാനുള്ള ഭാഗ്യമുണ്ടായതായി അമിതാഭ് കാന്ത് ഓര്‍മിച്ചു. വിശാല ഹൃദയത്തിനുടമയും അടിച്ചമര്‍ത്തപ്പെട്ടവരോട് അനുകമ്പയും സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു. 

 

Content Highlights: Amitabh Kant condoles death of MP Veerendra Kumar