ന്യൂഡല്‍ഹി: കൊല്ലം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടെ ധനസഹായം നല്‍കുമെന്നും മോദി അറിയിച്ചു. 

ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം നല്‍കുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.