കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഒരാള്‍കൂടി മരിച്ചു. പരവൂര്‍ പൂതക്കുളം സ്വദേശി സത്യന്‍ (40) ആണ് മരിച്ചത്.

50 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നു.

വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ഇതോടെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 114 ആയി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണ്. മരിച്ച 11 പേരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 16 പേരെ കാണാതായിട്ടുണ്ട്.